തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
Top News

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നും എത്തിയ മൂന്ന് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

By News Desk

Published on :

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നും എത്തിയ മൂന്ന് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഏകദേശം 1.45 കിലോ വരുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. പ്രതികള്‍ കുഴമ്പുരൂപത്തില്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടിയിലായത് തമിഴ്‌നാട് സ്വദേശികളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇവരുടെ ഉന്നത ബന്ധം അന്വേഷിക്കുന്നു.

നയതന്ത്ര ചാനല്‍ വഴി 30 കിലോ സ്വര്‍ണം കടത്തിയ കേസ് ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുമ്പോഴാണ് വീണ്ടും സ്വര്‍ണം കടത്താനുള്ള ശ്രമം നടന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസ് എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്. മുഖ്യപ്രതികളായ പി.എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.

Anweshanam
www.anweshanam.com