സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ശക്തമായി എതിര്‍ക്കുമെന്ന് അഡ്വ.കെ.രാംകുമാര്‍
Top News

സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ശക്തമായി എതിര്‍ക്കുമെന്ന് അഡ്വ.കെ.രാംകുമാര്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ശക്തമായി എതിര്‍ക്കുമെന്ന് അഡ്വ.കെ.രാംകുമാര്‍

By News Desk

Published on :

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ശക്തമായി എതിര്‍ക്കുമെന്ന് കസ്റ്റംസിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്ന അഡ്വ.കെ. രാംകുമാര്‍. സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ പരസ്പര വിരുദ്ധമായ ഒരുപാട് കാര്യങ്ങളുണ്ടെന്നും ഇതെല്ലാം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Anweshanam
www.anweshanam.com