തമിഴ്‌നാട്ടില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്; 65 മരണം

സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.07 ലക്ഷമായി ഉയർന്നു
തമിഴ്‌നാട്ടില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്; 65 മരണം

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് 4,280 പേർക്ക് കോവിഡ് 19സ്ഥിരീകരിച്ചു.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ മടങ്ങിയെത്തിയ 33 പേര്‍ ഇതില്‍ ഉള്‍പ്പെടും. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.07 ലക്ഷമായി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 13 ലക്ഷത്തിൽ കൂടുതൽ കോവിഡ് പരിശോധനകളാണ് നടത്തിയത്.

ഇന്ന് സ്ഥിരീകരിച്ച 4280 കൊവിഡ് കേസുകളിൽ 1842 എണ്ണവും ചെന്നൈയിലാണ്. ഇതോടെ ചെന്നൈയിലെ കൊവിഡ് കേസുകൾ 66,538 ആയിരിക്കുകയാണ്.

24 മണിക്കൂറിനിടെ 65 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

ഇതിൽ 29 വയസുള്ള യുവാവും 91 വയസുള്ളയാളും ഉൾപ്പെടുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ 1450 ആയി ഉയർന്നു.

തമിഴ്നാട്ടിൽ ഇന്ന് 2,214 പേർ രോഗമുക്തി നേടി.

അങ്ങനെ രോഗമുക്തി നേടിയവരുടെ എണ്ണം 60,592 ആയി ഉയർന്നു.

നിലവിൽ 44,956 പേർ ചികിത്സയിൽ തുടരുന്നു.

ഇന്നലെ 4329 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 13,06,884 കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിരിക്കുന്നത്. ഇന്ന് മാത്രം 94 ലാബുകളിലായി 36,164 പരിശോധനകൾ നടത്തിയെന്നും തമിഴ്നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. 49 സർക്കാർ ലാബുകളിലും 45 സ്വകാര്യ ലാബുകളിലുമായാണ് പരിശോധനകൾ നടത്തിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com