കോവിഡ്: മലപ്പുറം ജില്ലയില്‍ 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; അതീവ ജാഗ്രത

ജില്ലയില്‍ പുതുതായി 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്ഥിതി അതീവ ഗുരുതരമായ പൊന്നാനിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു.
കോവിഡ്: മലപ്പുറം ജില്ലയില്‍ 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; അതീവ ജാഗ്രത

മലപ്പുറം: ജില്ലയില്‍ പുതുതായി 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമൂഹ വ്യാപന ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ ഉള്‍പ്പെടെ ജില്ലയില്‍ 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. സ്ഥിതി അതീവ ഗുരുതരമായ പൊന്നാനിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു.

സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച 17 പേരില്‍ 13 പേരും പൊന്നാനിയില്‍ നിന്നുള്ളവരാണ്. പ്രദേശത്ത് രോഗവ്യാപനം കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് കൂടുതല്‍ പേരില്‍ കോവിഡ് സ്ഥിരീകരിച്ചത് .ആരോഗ്യ പ്രവര്‍ത്തകര്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സ്ഥിതി സങ്കീര്‍ണമാക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 22 പേര്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 3 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 521 ആയി. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത കേസുകള്‍ വര്‍ധിക്കുന്നതും കോവിഡ് ലക്ഷണങ്ങളില്ലാത്തവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും വലിയ ആശങ്ക സൃഷ്ടിക്കുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com