വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് 36 സര്‍വീസുകള്‍
Top News

വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് 36 സര്‍വീസുകള്‍

വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ നാലാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് 36 സര്‍വീസുകള്‍ പ്രഖ്യാപിച്ചു.

By News Desk

Published on :

സൗദി: വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ നാലാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് 36 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 15 മുതല്‍ ആഗസ്റ്റ് ഒന്ന് വരെയുള്ള വിമാന ഷെഡ്യൂള്‍ ആണ് ഇന്ത്യന്‍ എംബസി പുറത്തുവിട്ടത്. കേരളത്തിലേക്ക് 24 സര്‍വീസുകളും ജിദ്ദയില്‍ നിന്നും ദമ്മാമില്‍ നിന്നും 12 സര്‍വീസുകളുമാണ് ഉള്ളത്. എന്നാല്‍ റിയാദില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരൊറ്റ സര്‍വീസ് പോലുമില്ല. ജൂലൈ 16 മുതല്‍ 27 വരെ ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നും രണ്ട് വീതം സര്‍വീസുകള്‍ കേരളത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Anweshanam
www.anweshanam.com