സ്വര്‍ണക്കടത്ത് കേസ്; മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
Top News

സ്വര്‍ണക്കടത്ത് കേസ്; മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

സ്വര്‍ണക്കടത്ത് കേസില്‍ മൂന്നു പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. റമീസില്‍ നിന്നും സ്വര്‍ണം വാങ്ങിയവരാണ് പിടിയിലായത്.

By News Desk

Published on :

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മൂന്നു പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. റമീസില്‍ നിന്നും സ്വര്‍ണം വാങ്ങിയവരാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ റമീസ് റിമാന്‍ഡിലാണുള്ളത്. എന്‍.ഐ.എയുടെ എഫ്‌ഐആര്‍ പ്രകാരം നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിതും, രണ്ടാം പ്രതി സ്വപ്ന സുരേഷും മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായരുമാണ്.

സരിത്തിന്റെ മൊഴിയില്‍ നിന്നാണ് റമീസിന്റെ പങ്ക് വ്യക്തമായത്. അനധികൃതമായി കടത്തുന്ന സ്വര്‍ണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരില്‍ പ്രധാനിയാണ് റമീസെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം നവംബറില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും പ്രതിയാണ് റമീസ്. റമീസിന്റെ പെരിന്തല്‍മണ്ണ വെട്ടത്തൂരിലെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

Anweshanam
www.anweshanam.com