കോവിഡ് 19: ദിനംപ്രതി 2.6 ലക്ഷം ടെസ്റ്റുകളെന്ന് മെഡിക്കൽ ഗവേഷണ കൗൺസിൽ
Top News

കോവിഡ് 19: ദിനംപ്രതി 2.6 ലക്ഷം ടെസ്റ്റുകളെന്ന് മെഡിക്കൽ ഗവേഷണ കൗൺസിൽ

രാജ്യത്ത് ആൻ്റി ജൻ ടെസ്റ്റുകൾ വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന് നിവേദിത ഗുപ്ത പറഞ്ഞു.

By News Desk

Published on :

ന്യൂഡൽഹി: രാജ്യത്ത് ദിനേനെ 2.6 ലക്ഷം കൊവിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ. ഇന്ന് (ജൂലായ് 09)  നടത്തിയ പത്രസമ്മേളനത്തിൽ കൗൺസിൽ സിനീയർ സയൻ്റിസ്റ്റ് നിവേദിത ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കൊവിഡ് രോഗവ്യാപന സ്ഥിതിയെക്കുറിച്ച് വിശദീകരിക്കുന്നതായിരുന്നു കൗൺസിലിൻ്റെ ഇന്നത്തെ പത്ര സമ്മേളനമെന്ന് എഎൻഐ റിപ്പോർട്ടു ചെയ്യുന്നു.

വരുംദിനങ്ങളിൽ രാജ്യത്ത് ആൻ്റി ജൻ ടെസ്റ്റുകൾ വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന് നിവേദിത ഗുപ്ത പറഞ്ഞു. ടെസ്റ്റുകളുടെ ബാഹുല്യം വർദ്ധിപ്പിക്കുന്നതിനായ്‌ സ്വകാര്യ ലാബുകൾക്ക് അനുമതി നൽകിയേക്കും. ഇതിനായുള്ള അപേക്ഷ നാഷണൽ അക്രിഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻ്റ് കാലിബ്രേഷൻ ലബോറട്ടറീസിന് അപേക്ഷ നൽകണമെന്നും കൗൺസിൽ സയ്ൻറിസ്റ്റ് പറഞ്ഞു. ഒരു മാസത്തിനുള്ള അക്രഡിറ്റേഷൻ നടപടിക്രമങ്ങൾ പൂർത്തികരിക്കും. 1132 ലാബുകൾ ഇതിനകം പ്രവർത്തിക്കുന്നുണ്ട് - അവർ പറഞ്ഞു.

Anweshanam
www.anweshanam.com