സംസ്ഥാനത്ത് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി; 4 പ്രദേശങ്ങളെ ഒഴിവാക്കി
Top News

സംസ്ഥാനത്ത് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി; 4 പ്രദേശങ്ങളെ ഒഴിവാക്കി

നിലവില്‍ ആകെ 169 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (5), കാങ്കോല്‍-ആലപ്പടമ്ബ (1), കൂടാളി (18), എറണാകുളം ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂര്‍ണിക്കര (7), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 11, 14, 15, 18, 19, ആനപ്പാലം റോഡ് മുതല്‍ ബൈപാസ് റോഡിലെ ട്രാഫിക് ജങ്ഷന്‍ വരെയുള്ള ഇരുവശത്തേയും കടകളും സ്ഥാപനങ്ങളും), പത്തനംതിട്ട ജില്ലയിലെ റാന്നി (1, 2), ആലപ്പുഴ ജില്ലയിലെ പത്തിയൂര്‍ (12), പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്ബാറ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 31), പുല്‍പ്പറ്റ (7), കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം (6, 7, 9), കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (36, 43) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 169 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com