സം​സ്ഥാ​ന​ത്ത് വീണ്ടും കോവിഡ് മരണം; കായംകുളത്ത് ചികിത്സയിലിരുന്ന ആള്‍ മരിച്ചു
Top News

സം​സ്ഥാ​ന​ത്ത് വീണ്ടും കോവിഡ് മരണം; കായംകുളത്ത് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കായംകുളം സ്വദേശി ഷറഫുദ്ദീന്‍(67) ആണ് മരിച്ചത്

By News Desk

Published on :

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലിരുന്ന ആളാണ് മരണപ്പെട്ടത്. കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കായംകുളം സ്വദേശി ഷറഫുദ്ദീന്‍(67) ആണ് മരിച്ചത്.

കാ​യം​കു​ള​ത്തെ പ​ച്ച​ക്ക​റി വ്യാ​പാ​രി​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ മ​ക​ളും രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ലാ​ണ്.

അതേസമയം, ഷറഫുദ്ദീന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിരുന്നില്ല.

Anweshanam
www.anweshanam.com