കുതിരാൻ തുരങ്കം തുറന്നുകൊടുക്കണം; കോൺഗ്രസ്സ് ധർണ്ണ നടത്തി

തുരങ്കത്തിൻ്റെ നിറുത്തിവെച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തികരിച്ച് ഗതാാഗതത്തിന് തുറന്നകൊടുക്കണമെന്ന ആവശ്യപ്പെട്ട് തുരങ്കമുഖത്താണ് ധർണ്ണ നടത്തിയത്.
കുതിരാൻ തുരങ്കം തുറന്നുകൊടുക്കണം; കോൺഗ്രസ്സ് ധർണ്ണ നടത്തി

തൃശൂർ: മണ്ണുത്തി-പാലക്കാട് ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന്‍റെ നിര്‍മ്മാണം നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്ന സാഹചര്യത്തിൽ കുതിരാൻ തുരങ്കം തുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് ധർണ്ണ നടത്തി. കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ധർണ. ദേശീയപാതയിലെ കുതിരാൻ തുരങ്ക നിർമ്മാണം പാതിവഴിയിലാണ്. തുരങ്കത്തിൻ്റെ നിറുത്തിവെച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തികരിച്ച് ഗതാാഗതത്തിന് തുറന്നകൊടുക്കണമെന്ന ആവശ്യപ്പെട്ട് തുരങ്കമുഖത്താണ് ധർണ്ണ നടത്തിയത്.

തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ഷാജി കോടംങ്കണ്ടത്ത് ധർണ്ണ ഉൽഘാടനം ചെയ്തു. കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ഷിബു പോൾ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ഭാസ്ക്കരൻ ആദംകാവിൽ, ടി.ജെ സനീഷ് കുമാർ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്തംഗങ്ങളായ കെ പി എൽദോസ് , ഔസേഫ് പതിലേട്ട്, സാലി തങ്കച്ചൻ, കോൺഗ്രസ്സ് നേതാക്കളായ കെ.പി ചാക്കോച്ചൻ, ഷിജോ പി ചാക്കോ, മൊയ്തീൻ കുട്ടി, ജോർജ് എം വർഗ്ഗീസ്, സജി താന്നിക്കൽ, അജി ചെറിയാൻ, ജോളി ജോർജ്, ജോർജ്ജ് എടശ്ശേരി, ഷൈജു കുര്യൻ, നിബു ചിറമ്പാട്ട്, കെ.എം പൗലോസ്, വിപിൻദാസ് മന്നത്ത്, തുടങ്ങിയ കോൺഗ്രസ്സ് നേതാക്കൾ ധർണയിൽ പങ്കെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com