ഷഓമിക്കെതിരെ പേറ്റന്റ് ലംഘനത്തിന് കേസ്
Tech

ഷഓമിക്കെതിരെ പേറ്റന്റ് ലംഘനത്തിന് കേസ്

വര്‍ഷങ്ങളായി നിലനിന്ന തര്‍ക്കമാണ് ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്.

By News Desk

Published on :

രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ ഷഓമിയ്‌ക്കെതിരെ പേറ്റന്റ് ലംഘനത്തിന് കേസ്. മൊബൈല്‍ ആന്‍ഡ് വിഡിയോ ടെക്‌നോളജി റീസേര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്പനിയായ ഇന്റര്‍ഡിജിറ്റല്‍, തങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചു എനാരോപിച്ചാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസു കൊടുത്തിരിക്കുന്നത്.

കമ്പനി നേടിയ 3ജി, 4ജി സെല്ലുലാര്‍ പേറ്റന്റുകളാണ് ഷഓമി ലംഘിച്ചതായി അവര്‍ ആരോപിക്കുന്നത്. തങ്ങളുടെ H.265/HEVC പേറ്റന്റും ലംഘിച്ചിരിക്കുന്നുവെന്ന് കമ്പനി പരാതിയില്‍ പറയുന്നു.

ഇരു കമ്പനികളും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്ന തര്‍ക്കമാണ് ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്. കോടതിക്കു വെളിയില്‍ ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പല തവണ പരാജയപ്പെട്ടപ്പോഴാണ് കോടതി മുഖേന പരിഹാരം കാണാനുള്ള ശ്രമം.

Anweshanam
www.anweshanam.com