ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കാം; ചില വാട്സാപ്പ് ടിപ്പുകൾ
Tech

ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കാം; ചില വാട്സാപ്പ് ടിപ്പുകൾ

അത്ര പരിചിതമല്ലാത്ത ചില ഫീച്ചറുകളും വാട്സാപ്പിലുണ്ട്. അത് ഏതൊക്കെയെന്ന് നോക്കാം.

Ruhasina J R

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് പ്ലാറ്റ്ഫോമുകളിലൊന്നാണ് വാട്സാപ്പ്. സാധാരണ സന്ദേശങ്ങൾക്ക് പുറമെ വീഡിയോ, ഓഡിയോ, പിക്ചർ സന്ദേശങ്ങൾ കൈമാറുന്നതിനും വീഡിയോ കോളിങ്ങും വോയ്സ് കോളിങ്ങും ഉൾപ്പെടെ സാധ്യമാകുന്നതുമായ ആപ്ലിക്കേഷൻ ലോക്ക്ഡൗൺ കാലത്ത് പലർക്കും ഏറെ സഹായകമായി. വർക്ക് ഫ്രം ഹോം ചെയ്യുന്നവരും ബന്ധുക്കളുമായി സംസാരിക്കുന്നവരുമെല്ലാം ആപ്ലിക്കേഷന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി. എന്നാൽ ഉപഭോക്താക്കൾക്ക് അത്ര പരിചിതമല്ലാത്ത ചില ഫീച്ചറുകളും വാട്സാപ്പിലുണ്ട്. അത് ഏതൊക്കെയെന്ന് നോക്കാം.

വാട്സാപ്പ് ചാറ്റിൽ നിന്ന് ബ്ലൂ ടിക് ഒഴിവാക്കാം

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് വാട്സാപ്പ് ബ്ലൂ ടിക് ആപ്ലിക്കേഷനിൽ അവതരിപ്പിക്കുന്നത്. നമ്മൾ അയക്കുന്ന സന്ദേശം ആ വ്യക്തി വായിച്ചെങ്കിൽ സന്ദേശത്തിന് താഴെ ബ്ലൂ ടിക് കാണാൻ സാധിക്കുന്നതാണ് ഈ ഫീച്ചർ. ബ്ലൂ ടിക് അവതരിപ്പിച്ചതിന് പിന്നാലെ അത് മറച്ച് വയ്ക്കുന്നതിനുള്ള ഫീച്ചറും കമ്പനി പുറത്തിറക്കിയിരുന്നു. എന്നാൽ ഇത് ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകു.

വാട്സാപ്പിൽ സെറ്റിങ്സ് ഓപ്ഷൻ തുറക്കുക

  • പ്രൈവസി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

  • റീഡ് റെസിപ്റ്റ്സ് ഓപ്ഷനിൽ നിന്ന് ബ്ലൂ ടിക് ഡിസേബിൾ ചെയ്യുക

  • വാട്സാപ്പിൽ ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും വായിക്കാം

വാട്സാപ്പിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കാൻ നിങ്ങളെ സഹായിക്കുന്ന സംവിധാനവും ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഇതിനായി ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷൻ നിങ്ങൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ഇതും ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മാത്രം ലഭ്യമാകുന്ന ഫീച്ചറാണെന്നതും ശ്രദ്ധേയമാണ്.

  • WhatsRemoved എന്ന ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക

  • ആപ്ലിക്കേഷൻ തുറന്ന ശേഷം എല്ലാ ടേംസും കണ്ടീഷൻസും അംഗീകരിക്കുക

  • ശേഷം വാട്സാപ്പ് ആപ്ലിക്കേഷൻ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക.

അതേസമയം തേർഡ് പാർട്ടി ആപ്ലിക്കേഷനായതിനാൽ തന്നെ ഇത് ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

Anweshanam
www.anweshanam.com