മെസേജുകൾ ഇനി അപ്രത്യക്ഷമാക്കാം; വാട്സാപ്പിലെ ഡിസപ്പിയറിങ് ഫീച്ചർ ഇന്ത്യയിലുമെത്തി

ഒരാള്‍ അയക്കുന്ന സന്ദേശം മറ്റേയാള്‍ കണ്ടുകഴിഞ്ഞാല്‍ അല്ലെങ്കില്‍ ചാറ്റ് ക്ലോസ് ചെയ്യുമ്പോള്‍ ആ സന്ദേശം അപ്രത്യക്ഷമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത
 മെസേജുകൾ ഇനി അപ്രത്യക്ഷമാക്കാം; 
വാട്സാപ്പിലെ ഡിസപ്പിയറിങ് ഫീച്ചർ ഇന്ത്യയിലുമെത്തി

വാട്സാപ്പിലെ മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ലഭിച്ചു തുടങ്ങി.

ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്ടോപ്പ്, കായ്ഒഎസ്, വെബ് എന്നിവയുൾപ്പെടെ എല്ലാ പ്ലാറ്റ്ഫോമുകളിലും ഈ ഫീച്ചർ ലഭ്യമാകും. അപ്രത്യക്ഷമാകുന്ന മെസേജ് ഫീച്ചർ ഓപ്റ്റ്-ഇൻ ഫീച്ചറാണ്. ഇത് ഓണായിരിക്കുമ്പോൾ അയച്ച സന്ദേശം ഏഴ് ദിവസത്തിന് ശേഷം ഇല്ലാതാകും. വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകൾക്കും ഈ ഫീച്ചർ ലഭ്യമാകും.

ഒരാള്‍ അയക്കുന്ന സന്ദേശം മറ്റേയാള്‍ കണ്ടുകഴിഞ്ഞാല്‍ അല്ലെങ്കില്‍ ചാറ്റ് ക്ലോസ് ചെയ്യുമ്പോള്‍ ആ സന്ദേശം അപ്രത്യക്ഷമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഫീച്ചർ വരുന്നതിന് മുമ്പ് അയച്ചതോ ലഭിച്ചതോ ആയ സന്ദേശങ്ങൾക്ക് ഇത് ബാധകമാവില്ല. ഒരോ ചാറ്റിനും ഈ ഫീച്ചർ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്യാം.

ഫീച്ചർ ഉപയോഗിക്കേണ്ടത് ഇങ്ങനെ

  • വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുക

  • വാട്സാപ്പിൻ്റെ ചാറ്റ് വിൻഡോ തുറക്കുക

  • കോൺടാക്റ്റ് നെയിമിൽ ടാപ് ചെയ്യുക.

  • അപ്രത്യക്ഷമാകുന്ന സന്ദേശം ഫീച്ചർ ഓണാക്കുക.

Related Stories

Anweshanam അന്വേഷണം
www.anweshanam.com