ഒന്ന് മൂളിയാൽ മതി..പാട്ട് ഇനി ഗൂഗിൾ പറഞ്ഞു തരും

കൃത്യമായി പാടിയില്ലേലും കുഴപ്പമില്ല, ഏകദേശം തുമ്പൊക്കെ വെച്ച് ഗൂഗിൾ തന്നെ കണ്ടുപിടിക്കും.
ഒന്ന് മൂളിയാൽ മതി..പാട്ട് ഇനി ഗൂഗിൾ പറഞ്ഞു തരുംപാട്ട് ഓർത്തെടുക്കാൻ പറ്റിയില്ലെങ്കിൽ ഇനി വിഷമിക്കേണ്ട, സഹായിക്കാൻ ഗൂഗിൾ ഉണ്ട് ..10 മുതൽ 15 സെക്കന്റ് വരെ മൂളിയാൽ മതി. ആ ട്യൂണിനോട് ഏറ്റവും ചേർന്നുനിൽക്കുന്ന പാട്ടും വരികളും പാട്ടുകാരും തുടങ്ങി എല്ലാ വിവരങ്ങളും കൺമുന്നിലെത്തും.പാട്ട് ഏതാണെന്നും ചോദിച്ച് ഒരു മാസത്തിൽ തന്നെ കോടി കണക്കിന് തവണയാണ് ആളുകൾ സെർച്ച് ചെയ്യാറുള്ളതെന്നും അതുകൊണ്ടാണ് പുതിയ ഫീച്ചറുമായി വരാൻ തീരുമാനിച്ചതെന്നും ഗൂഗിൾ അറിയിച്ചു.

ഗൂഗിളിൽ സെർച്ച് ബാറിലെ മൈക്ക് ഐക്കണിൽ ടാപ്പ് ചെയ്ത് ഏതാണ് ഈ പാട്ടെന്ന് ചോദിക്കുകയോ അല്ലെങ്കിൽ സെർച്ച് എ സോംഗ് ബട്ടണിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.ശേഷം മനസ്സിലെ പാട്ടിന്റെ ഈണം മൂളിക്കൊടുത്താൽ മതി. കൃത്യമായി പാടിയില്ലേലും കുഴപ്പമില്ല, ഏകദേശം തുമ്പൊക്കെ വെച്ച് ഗൂഗിൾ തന്നെ കണ്ടുപിടിക്കും.

സാധാരണ സെർച്ചിംഗ് പോലെ, ഗൂഗിളിന്റെ അൽഗൊരിതം അസംഖ്യം പാട്ടുകളിലൂടെ കടന്നുപോയി ഏറ്റവും ചേർച്ചയുള്ള പാട്ടുകൾ കണ്ടെത്തുക തന്നെയാണ് ഇവിടെയും ചെയ്യുന്നത്.

Related Stories

Anweshanam
www.anweshanam.com