ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ട് ടൈമെക്സിന്റെ പുതിയ ഫിറ്റ്നസ് ബാൻഡുകൾ

ബാൻഡുകളിൽ ഹാർട്ട് റേറ്റ് സെൻസറുകൾ അടക്കമുള്ള എല്ലാ സംവിധാനങ്ങളും അടങ്ങിയിട്ടുണ്ട്.
ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ട് ടൈമെക്സിന്റെ  പുതിയ ഫിറ്റ്നസ് ബാൻഡുകൾ

ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ട് ടൈമെക്സിന്റെ പുതിയ ഫിറ്റ്നസ് ബാൻഡുകൾ.1.5 മീറ്റർ വരെ വാട്ടർ റെസിസ്റ്റന്റ് ആണ് എന്നുള്ളത് തന്നെയാണ് പ്രധാന സവിശേഷത. ബാൻഡുകളിൽ ഹാർട്ട് റേറ്റ് സെൻസറുകൾ അടക്കമുള്ള എല്ലാ സംവിധാനങ്ങളും അടങ്ങിയിട്ടുണ്ട്.

കൂടാതെ മ്യൂസിക്ക് പ്ലേ ബാക്ക് സിസ്റ്റവും ഉൾപെടുത്തിയിട്ടുണ്ട്. ബാൻഡുകൾ റോസ് ഗോൾഡ്, ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. 4495 രൂപയാണ് ഇതിന്റെ വില. ആമസോൺ, ഫ്ലിപ്കാർട് എന്നീ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിലും ഇവ ലഭ്യമാണ്.

2.4 സെന്‍റിമീറ്റർ നിറമുള്ള ഫുൾ ടച്ച് ഡിസ്പ്ലേയാണ് ടൈമെക്സ് ഫിറ്റ്നസ് ബാൻഡിന് ലഭിക്കുന്നത്. ആക്റ്റിവിറ്റി ട്രാക്കിംഗ്, സംഗീത നിയന്ത്രണം, ഹൃദയമിടിപ്പ് മോണിറ്റർ, നോട്ടിഫിക്കേഷന്‍ അലേർട്ട് എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ ഇതിൽ ലഭ്യമാണ്.

5 ദിവസത്തെ ബാറ്ററി ബാക്കപ്പാണ് വാച്ചിൽ വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നത്.സ്റ്റെയിൻ‌ലെസ് സ്റ്റീൽ മെഷ് ബാൻഡും സിലിക്കൺ സ്ട്രാപ്പും ഉൾക്കൊള്ളുന്നതാണ് ടൈമെക്സിന്‍റെ പുതിയ ഫിറ്റ്‌നസ് ബാൻഡുകൾ.

Related Stories

Anweshanam
www.anweshanam.com