ഇൻഫിനിക്സ് നോട്ട് 10 പ്രോ മെയ് 13 ന് അവതരിപ്പിക്കും

ഇൻഫിനിക്സ് നോട്ട് 10 പ്രോ മെയ് 13 ന് അവതരിപ്പിക്കും

മെയ് 13 ന് ആരംഭിക്കുന്ന ഇൻഫിനിക്സ് നോട്ട് 10 പ്രോയുടെ മറ്റൊരു സ്മാർട്ട്‌ഫോണിൻറെ ലോഞ്ച് തീയതി ബ്രാൻഡ് ഇപ്പോൾ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇൻഫിനിക്‌സിൻറെ പാകിസ്ഥാൻ വെബ്‌സൈറ്റിൽ നിന്നുമുള്ള വിവരമനുസരിച്ച്, ഈ ഹാൻഡ്‌സെറ്റ് മെയ് 16 മുതൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാകുകയും, മെയ് 18 മുതൽ വിൽപ്പനയ്‌ക്കെത്തും.

ഇന്ത്യയിൽ ഈ സ്മാർട്ഫോൺ എപ്പോൾ അവതരിപ്പിക്കുമെന്നുള്ള കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പാക്കിസ്ഥാനിൽ ഈ ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്തതിന് ശേഷം രാജ്യത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസം പകുതിയോടെ ഇൻഫിനിക്സ് ഹോട്ട് 10 എസ് ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ. കമ്പനി ഈ രണ്ട് ഡിവൈസുകളും ഒരേ സമയം രാജ്യത്ത് അവതരിപ്പിച്ചേക്കും.

ഏതെങ്കിലും ഔദ്യോഗിക വിവരങ്ങൾ വെളിപ്പെടുത്തുന്നതുവരെ ഇത് അത്ര ഗൗരവമായി എടുക്കേണ്ട കാര്യമില്ല. മേൽപ്പറഞ്ഞ സവിശേഷതകൾ നോക്കുമ്പോൾ, ഗാലക്സി എഫ് 41, റിയൽമി 8, തുടങ്ങിയ സ്മാർട്ട്‌ഫോണുകൾക്കെതിരെ ഇൻഫിനിക്സ് നോട്ട് 10 പ്രോ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com