വിലക്കുറവില്‍ സാംസങ് ഗാലക്സി z ഫ്‌ലിപ്പ് വാങ്ങാം

ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ സാംസങ് ഗാലക്സി Z ഫ്‌ലിപ്പിന് വില കുറഞ്ഞു.
വിലക്കുറവില്‍ സാംസങ് ഗാലക്സി z ഫ്‌ലിപ്പ് വാങ്ങാം

ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ സാംസങ് ഗാലക്സി Z ഫ്‌ലിപ്പിന് വില കുറഞ്ഞു. ഫോണിന് 7,000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. നേരത്തെ 1,15,999 രൂപയ്ക്കാണ് ഫോണ്‍ ഇന്ത്യയില്‍ വിറ്റിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ 1,08,999 രൂപയ്ക്ക് ലഭിക്കും. തുടക്കത്തില്‍ സാംസങ് ഗാലക്സി Z ഫ്‌ലിപ്പിന് ഇന്ത്യയില്‍ 1,09,999 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് കമ്പനി ഫോണിന്റെ വില 1,15,999 രൂപയായി ഉയര്‍ത്തിയിരുന്നു. എക്‌സ്‌ചേഞ്ചിലൂടെ ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1,00,999 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കും.

പുതുക്കിയ വിലപട്ടിക സാംസങ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. വിലക്കുറവിനൊപ്പം 18 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും കമ്പനി നല്‍കുന്നു. മിറര്‍ ഗോള്‍ഡ്, മിറര്‍ പര്‍പ്പിള്‍, മിറര്‍ ബ്ലാക്ക് എന്നീ മൂന്ന് ഓപ്ഷനുകളില്‍ ഉപയോക്താക്കള്‍ക്ക് ഫോണ്‍ ലഭിക്കും.

Related Stories

Anweshanam
www.anweshanam.com