എയർടെൽ - വോഡഫോൺ പ്ലാനുകൾക്കെതിരെ റിലയൻസ് ജിയോ
Tech

എയർടെൽ - വോഡഫോൺ പ്ലാനുകൾക്കെതിരെ റിലയൻസ് ജിയോ

By Ruhasina J R

Published on :

എയർടെൽ പ്രീമിയം പ്ലാറ്റിനം, വോഡഫോൺ റെഡ്എക്സ് എന്നീ പ്ലാനുകൾ പിൻവലിക്കണമെന്ന് ടെലികോം റെഗുലേറ്ററി അഥോററ്റി ഉത്തരവ്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

അഥോററ്റി ചെയർമാൻ ആർഎസ് ശർമ്മക്ക് ജൂലായ് എട്ടിന് റിലയൻസ് ജിയോ നൽകിയ പരാതിയിൽ എയർടെൽ - വോഡോ ഫോൺ കമ്പനികളുടെ പുതിയ പ്ലാനുകൾ രാജ്യത്തെ ടെലികോം റെഗുലേറ്ററി ചട്ടക്കൂടുകൾക്ക് അനുസൃതമല്ലെന്ന് ചൂണ്ടികാണിച്ചിരുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇരു കമ്പനികളുടെയും പ്ലാനുകൾ ഉപഭോക്താക്കളുടെ താല്പര്യങ്ങളെ ഹനിക്കുന്നതാണ്. ഇവ വിപണന തന്ത്രം മാത്രമാണ്. ഈ പ്ലാനുകളുടെ സാധുതയെക്കുറിച്ച് റഗുലേറ്ററി അഥോററ്റിയുടെ കാഴ്ചപ്പാടെന്തെന്നറിയാൻ തങ്ങൾക്ക് താല്പര്യമുണ്ട് - റിലയൻസ് ജിയോവിൻ്റെ പരാതിയിൽ പറയുന്നു.

പരാതിയുടെ വെളിച്ചത്തിൽ ജുലായ് 11നാണ് അഥോററ്റി പ്ലാനുകൾ ബ്ലോക്ക് ചെയ്യണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ പക്ഷേ ടെലികോം തർക്കപരിഹാര അപ്പലേറ്റ് ട്രിബ്യൂണിനെ സമീച്ചിരിക്കുകയാണ് എയർടെലും വോഡോ ഫോണും. റിയലയൻസ് ജിയോ ട്രിബ്യൂണലിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്.

Anweshanam
www.anweshanam.com