റെഡ്‌മി 9 സീരിസിലെ പുതിയ ഫോണ്‍ ഉടൻ വിപണിയിലേക്ക്
Tech

റെഡ്‌മി 9 സീരിസിലെ പുതിയ ഫോണ്‍ ഉടൻ വിപണിയിലേക്ക്

News Desk

News Desk

റെഡ്‌മി 9 സീരിസിലെ പുതിയ ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങി ഷവോമി. റെഡ്‌മി 9 എന്ന മോഡല്‍ ഫോണ്‍ ഓഗസ്റ്റ് 27ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കൂടുതല്‍ സ്റ്റോറേജ്, റാം എന്നിവ ഫോണിൽ ഉൾപ്പെടുത്തുമെന്നാണ് ഷവോമി നൽകുന്ന സൂചന. പതിവ് പോലെ മികച്ച ക്യാമറയും ഫോണിന്റെ സവിശേഷത ആകും.

13 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് , 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ പിന്‍ ക്യാമറ, 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 4 ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി-സി, ഐആര്‍ ബ്ലാസ്റ്റര്‍, 3.5 എംഎം ഓഡിയോ ജാക്ക്, 5,000 എംഎഎച്ച്‌ ബാറ്ററി എന്നിവ ഷവോമി റെഡ്‌മി 9 ന്റെ ഇന്ത്യ യൂണിറ്റില്‍ പ്രതീക്ഷിക്കാം.

ആന്‍ഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള എംഐയുഐ 11ലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. വില സമ്ബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്ത് വിട്ടിട്ടില്ല.

Anweshanam
www.anweshanam.com