റിയൽ‌മി 6 സ്മാർട്ട്ഫോണിന്റെ പുതിയ സ്റ്റോറേജ് വേരിയന്റ് ഇന്ത്യൻ വിപണിയില്‍

6ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുള്ള വേരിയന്റാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
റിയൽ‌മി 6 സ്മാർട്ട്ഫോണിന്റെ പുതിയ സ്റ്റോറേജ് വേരിയന്റ് ഇന്ത്യൻ വിപണിയില്‍

റിയൽ‌മി 6, റിയൽ‌മി 6 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. റിയൽമിയുടെ താങ്ങാവുന്ന വിലയിലുള്ള സ്മാർട്ട്ഫോൺ വിഭാഗത്തിൽ ഏറെ ശ്രദ്ധ നേടിയ സീരിസാണിത്. ഇപ്പോഴിതാ റിയൽമി 6 സ്മാർട്ട്ഫോണിന്റെ പുതിയ സ്റ്റോറേജ് വേരിയന്റ് കൂടി വിപണിയിലെത്തിയിരിക്കുന്നു. 6ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുള്ള വേരിയന്റാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ മൂന്ന് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് ഡിവൈസ് ലഭ്യമായിരുന്നത്.

4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളാണ് നേരത്തെ ഉണ്ടായിരുന്നത്. പുതിയ വേരിയന്റിന് 15,999 രൂപയാണ് വില. ഈ വേരിയൻറ് ഇന്ന് രാത്രിമുതൽ ഫ്ലിപ്പ്കാർട്ടിലൂടെ ലഭ്യമാകും.

നേരത്തെ പുറത്തിറക്കിയ ഡിവൈസുകളെ പോലെ കോമെറ്റ് ബ്ലൂ, കോമെറ്റ് വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ തന്നെയാണ് പുതിയ വേരിയന്റും ലഭ്യമാവുക. റിയൽമി 6 സ്മാർട്ട്ഫോണിന്റെ 4 ജിബി + 64 ജിബി മോഡലിന് 14,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപ വിലയുണ്ട്. ഡിവൈസിന്റെ ഹൈഎൻഡ് മോഡലായ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള വേരിയന്റിന് 17,999 രൂപയാണ് വില.

വിപണിയിലെ ഏറ്റവും ജനപ്രിയമായ ബജറ്റ് സ്മാർട്ട്‌ഫോണുകളിലൊന്നാണ് റിയൽ‌മി 6. 14,999 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഗെയിം അധിഷ്ഠിത SoC ആയ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 90 പ്രോസസറാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള മാലി-ജി 76 എംസി 4 ജിപിയുവും ഡിവൈസിലുണ്ട്. മൈക്രോ എസ്ഡി കാർഡിലൂടെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സംവിധാനവും ഈ ഡിവൈസിൽ ഉണ്ട്.

Related Stories

Anweshanam
www.anweshanam.com