ആർ. സി, ലെെസൻസ് ഓണ്‍ലെെൻ വഴി പുതുക്കാം

ആർ. സി, ലെെസൻസ് ഓണ്‍ലെെൻ വഴി പുതുക്കാം

ഒറ്റപ്പാലം: ആര്‍.സി, ലൈസന്‍സ് പുതുക്കല്‍ ഇനി ഓണ്‍ലൈനില്‍. സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനാക്കുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി പൂര്‍ത്തിയായി.

പരിവാഹന്‍ വെബ്‌സൈറ്റ് മുഖേന ഇവ ഇനി പുതുക്കാം.1.40 കോടി വാഹനങ്ങളുടെ ആര്‍.സി. ബുക്കും 80 ലക്ഷത്തിലേറെ ഡ്രൈവിങ് ലൈസന്‍സുകളും മോട്ടോര്‍ വാഹനവകുപ്പ് സൈറ്റിലേക്ക് ഇതിനോടകം മാറ്റിയിട്ടുണ്ട്.

വാഹന ഉടമകള്‍ ഉടന്‍ മൊബൈല്‍ നമ്പര്‍ ഓണ്‍ലൈനില്‍ അപ്‌ഡേറ്റ് ചെയ്യണം. സേവനങ്ങള്‍ക്കായി മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നും ഒ.ടി.പി. ലഭിക്കാനാണ് ഇത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com