ക്വിക് ചാര്‍ജ് 5; ഫോണ്‍ അഞ്ചു മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാം

ഈ വര്‍ഷം തന്നെ ഈ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച ഫോണുകള്‍ ഇറങ്ങും. 
ക്വിക് ചാര്‍ജ് 5; ഫോണ്‍ അഞ്ചു മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാം

സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ നേരിട്ടുവന്ന ഒരു പ്രശ്‌നത്തിന് ശാശ്വതപരിഹാരമാകുകയാണ്. പ്രശസ്ത സ്മാര്‍ട് ഫോണ്‍ പ്രോസസര്‍ നിര്‍മാതാവായ ക്വല്‍കം പുറത്തിറക്കിയ പുതിയ ക്വിക് ചാര്‍ജ് ടെക്‌നോളജി ചരിത്രം കുറിച്ചിരിക്കുന്നു. ക്വിക് ചാര്‍ജ് 5' എന്നു പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ ഫോണുകളെ പൂജ്യത്തില്‍ നിന്ന് 50 ശതമാനം ചാര്‍ജ് എത്തിക്കാന്‍ കേവലം 5 മിനിറ്റേ എടുക്കൂ.

ലോകത്തെ ആദ്യ 100 വോട്ട്പ്ലസ് (100W+) ചാര്‍ജിങ് രീതിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി അധികമായി ചാര്‍ജാകുന്നതിനെതിരെയുള്ള സുരക്ഷയും ഉള്‍പ്പെടുത്തിയാണ് പുതിയ രീതിയിലുള്ള ചാര്‍ജിങ് എത്തുക. ഈ വര്‍ഷം തന്നെ ഈ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച ഫോണുകള്‍ ഇറങ്ങും.

ഇതുവഴി, 100 ശതമാനം ചാര്‍ജാകാന്‍ കേവലം 15 മിനിറ്റേ എടുക്കൂ എന്നതും ഉപയോക്താക്കള്‍ക്ക് ആശ്വാസംപകരും. ഇതുവരെ നിലവിലുണ്ടായിരുന്ന ക്വിക്ചാര്‍ജ് 4 ടെക്‌നോളജിയെ അപേക്ഷിച്ച് 70 ശതമാനം കൂടുതല്‍ കാര്യക്ഷമത പുതിയ ക്വിക്ചാര്‍ജ് 5ന് ഉണ്ട് എന്നാണ് ക്വാല്‍കം അവകാശപ്പെടുന്നത്.

അടുത്ത തലമുറയിലെ വൈദ്യുതി നിയന്ത്രണ ഐസികളും (power management ICs (PMIC) ക്വാല്‍കം ക്വിക് ചാര്‍ജ് 5ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ ഐസികള്‍ പുതിയ ബാറ്ററികളെ (1SnP and 2SnP) സപ്പോര്‍ട്ടു ചെയ്യും. വയേഡ്, വയര്‍ലെസ് ചാര്‍ജിങ് സാങ്കേതികവിദ്യയ്ക്ക് ഇവ ഉപകരിക്കും. യുഎസ്ബി ടൈപ്-സി, യുഎസ്ബി-പിഡി കണക്ഷനുകളും ഇവ സപ്പോര്‍ട്ടു ചെയ്യും.

തുടക്കത്തില്‍ സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസറുകളെയായിരിക്കും പുതിയ സാങ്കേതികവിദ്യ സപ്പോര്‍ട്ട് ചെയ്യുക. ഇത് പ്രയോജനപ്പെടുത്തിയുള്ള ആദ്യ ഫോണ്‍ നിര്‍മിക്കുന്നത് ഷഓമിയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com