പോക്കോ ഈ മാസം 2-ന് ലോഞ്ച് ചെയ്ത ബജറ്റ് സ്മാർട്ട്ഫോൺ M3-യുടെ വില്പന ഇന്ന് ആരംഭിക്കും

6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന പോക്കോ M3-യ്ക്ക് യഥാക്രമം 10,999 രൂപയും, 11,999 രൂപയുമാണ് വില.
പോക്കോ ഈ മാസം 2-ന് ലോഞ്ച് ചെയ്ത ബജറ്റ് സ്മാർട്ട്ഫോൺ M3-യുടെ വില്പന  ഇന്ന് ആരംഭിക്കും

പോക്കോ ഈ മാസം 2-ന് ലോഞ്ച് ചെയ്ത ബജറ്റ് സ്മാർട്ട്ഫോൺ M3-യുടെ വില്പന ഇന്നാരംഭിക്കും. 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന പോക്കോ M3-യ്ക്ക് യഥാക്രമം 10,999 രൂപയും, 11,999 രൂപയുമാണ് വില. കൂൾ ബ്ലൂ, പോക്കോ യെല്ലോ, പവർ ബ്ലാക്ക് എന്നിങ്ങനെ 3 നിറങ്ങളിൽ ലഭ്യമായ പോക്കോ M3-യുടെ വില്പന ഉച്ചയ്ക്ക് 12 മാണി മുതൽ ഫ്ലിപ്കാർട്ട് വെബ്‌സൈറ്റിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ആൻഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഡ്യുവൽ സിം (നാനോ) ഫോൺ ആയ പോക്കോ M3 പ്രവർത്തിക്കുന്നത്. ഹാൻഡ്‌സെറ്റിന്റെ 6.53 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,340 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക് 19.5: 9 ആസ്പെക്ട് റേഷ്യോയും 90.34 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുണ്ട്. ഈ ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസും സംരക്ഷണവുമുണ്ട്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 662 SoC പ്രോസസ്സറും 6 ജിബി എൽപിഡിഡിആർ 4x റാമും ചേർന്നതാണ് ഫോണിന്റെ ഹൃദയം.18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 6,000mAh ബാറ്ററിയാണ് പോക്കോ M3-യ്ക്ക്.

കപ്പാസിറ്റിയുള്ള ബാറ്ററി ആണെങ്കിലും ഫോണിന്റെ ഭാരം 198 ഗ്രാം മാത്രമേയുള്ളു. 64 ജിബി, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകൾ മൈക്രോ എസ്ഡി കാർഡ് വഴി വർദ്ധിപ്പിക്കാം. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് പോക്കോ M3- യിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. വശങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഫിംഗർപ്രിന്റ് സെൻസറും ഇൻഫ്രാറെഡ് (ഐആർ) ബ്ലാസ്റ്ററും പോക്കോ M3-യിലുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com