പോക്കോ എം2 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക നാല് പിൻക്യാമറകളുമായി

ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി.
പോക്കോ എം2 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക നാല് പിൻക്യാമറകളുമായി

കഴിഞ്ഞ ജൂലൈയിലാണ് പോക്കോ ഇന്ത്യയിൽ പോക്കോ എം2 പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. ഇപ്പോഴിതാ ഈ സിരീസിൽ തന്നെ പോക്കോ എം2 എന്ന ഡിവൈസ് കൂടി വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡിവൈസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പുറത്ത് വരികയാണ്. ഫ്ലിപ്പ്കാർട്ടിൽ ഇതിനകം തന്നെ ഡിവൈസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിങ് അനുസരിച്ച് ഡിവൈസിൽ നാല് പിൻ ക്യാമറകളാണ് ഉണ്ടായിരിക്കുക.

പോക്കോ എം2 സ്മാർട്ട്ഫോണിന്റെ പ്രോ വേരിയന്റ് 13,999 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയി അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗൺ 720 ജി, 33 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളും ഡിവൈസിന് ഉണ്ടായിരുന്നു. ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങിലൂടെ പോക്കോ എം2 സ്മാർട്ട്ഫോണിന്റെ ക്യാമറ സവിശേഷത കൂടാതെ ഡിസ്പ്ലെയുടെ സവിശേഷതകളും വെളിപ്പെടുത്തുന്നുണ്ട്.

ഗെയിമർമാരെ ആകർഷിക്കാനുള്ള നിരവധി സവിശേഷതകൾ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട്‌ഫോണൽ 6 ജിബി റാമായിരിക്കും ഉണ്ടായിരിക്കുക. ഇത് മൾട്ടി ടാസ്‌കിംഗ് എളുപ്പമാക്കും. ഡിവൈസിലെ പ്രോസസർ മാത്രമല്ല, സ്‌ക്രീനും മികച്ച ഗെയിമിങ് അനുഭവം നൽകുന്നതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിവൈസിൽ ഒരു ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഉള്ളത്. ഇത് ഗെയിമിങിനും വീഡിയോ സ്ട്രീമിങിനും ഏറെ സഹായം ചെയ്യും.

ക്വാഡ് റിയർ ക്യാമറയായിരിക്കും ഉണ്ടായിരിക്കുക എന്നതല്ലാതെ ഈ ക്യാമറ സെറ്റപ്പിൽ ഏതൊക്കെ ക്യാമറകൾ ഉണ്ടായിരിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതൊരു ഒരു എഐ ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും. ഇതിനൊപ്പം ഒരു എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കും. ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ പോക്കോ എം2 സ്മാർട്ട്ഫോണിന്റെ ബാറ്ററി ഏതായിരിക്കുമെന്ന് സൂചനകളൊന്നും നൽകിയിട്ടില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com