ടിക് ടോക്ക് നിരോധിച്ച് പാകിസ്ഥാനും

നിയമവിരുദ്ധമായ ഉള്ളടക്കം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
ടിക് ടോക്ക് നിരോധിച്ച് പാകിസ്ഥാനും

ഇസ്ലാമാബാദ്: ഇന്ത്യക്കും അമേരിക്കക്കും പിന്നാലെ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക് പാകിസ്ഥാനിലും നിരോധിച്ചു. നിയമവിരുദ്ധമായ ഉള്ളടക്കം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി ചൈനീസ് ആപ്പിനെ വിലക്കിയത്.

ആപ്പില്‍ വരുന്ന വീഡിയോകള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം പരാതികള്‍ വരുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അധാര്‍മ്മികവും അപമര്യാദയുമായ നിരവധി ഉള്ളടക്കമാണ് ടിക് ടോക്കില്‍ വരുന്നതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

പാകിസ്ഥാന്റെ തീരുമാനം ചൈനീസ് ആപ്പിന് കനത്ത തിരിച്ചടിയാണ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയാണ് ആദ്യം ടിക് ടോക് നിരോധിച്ചത്. ടിക് ടോകിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഇന്ത്യയില്‍ നിന്നായിരുന്നു. തൊട്ടുപിന്നാലെ അമേരിക്കയും ടിക് ടോക് നിരോധിച്ചു. ഇതിന് പിന്നാലെയാണ് ചൈനയുമായി സൗഹൃദബന്ധമുള്ള പാകിസ്ഥാന്‍ ആപ് നിരോധിച്ചത്.

Related Stories

Anweshanam
www.anweshanam.com