ഒപ്പോ റെനോ 6 സീരീസ് ;മെയ് 22 ന് ലോഞ്ചിംഗ്‌

ഒപ്പോ റെനോ 6 സീരീസ് ;മെയ് 22 ന് ലോഞ്ചിംഗ്‌

ഒപ്പോ റെനോ സീരീസിൻറെ ലോഞ്ച് മെയ് 22 ന് നടക്കും. ഒപ്പം ചൈനയിൽ ഒപ്പോ ഒരു മിഡ്-ഇയർ ഗാല ഇവന്റും സംഘടിപ്പിക്കും. ഒപ്പോ റെനോ 6 സീരീസിന് തുടക്കത്തിൽ റെനോ 6 പ്രോ +, റെനോ 6 പ്രോ, റെനോ 6 എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളെങ്കിലും ഉണ്ടാകാനാണ് സാധ്യത. റിപ്പോർട്ടിന് അനുസരിച്ച്, ഈ മാസം അവസാനം പുതിയ റെനോ-സീരീസ് സ്മാർട്ട്ഫോണുകൾ കൊണ്ടുവരാൻ ഒപ്പോ ശ്രമിക്കുന്നത് .

റെനോ 6 ലൈനപ്പിൽ റെനോ 6, റെനോ 6 പ്രോ, റെനോ 6 പ്രോ + എന്നിങ്ങനെ മൂന്ന് സ്മാർട്ഫോൺ മോഡലുകൾ ഉൾപ്പെടാനാണ് സാധ്യത. മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറാണ് വാനില മോഡലിന് കരുത്ത് പകരുന്നത്. റെനോ 6 പ്രോ + ഹൈ-എൻഡ് സെഗ്‌മെന്റിൽ വരികയും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറിൻറെ സഹായത്തോടെ പ്രവർത്തിക്കുകയും ചെയ്യും. റെനോ 5 സീരീസ് പോലെ എല്ലാ സ്മാർട്ട്‌ഫോണുകളും മെച്ചപ്പെട്ട വീഡിയോഗ്രഫി ഔട്ട്‌പുട്ടുള്ള ക്യാമറ സ്മാർട്ട്ഫോണുകളാണ്‌.

No stories found.
Anweshanam അന്വേഷണം
www.anweshanam.com