വൺപ്ലസ് ബഡ്സ് ട്രൂ വയർലസ് ഇയർഫോണുകള്‍ ഇന്ത്യൻ വിപണിയിലെത്തി

മൂന്ന് കളർ വേരിയന്റുകളിൽ പുതിയ ഇയർഫോണുകൾ വിപണിയിൽ ലഭ്യമാകും.
വൺപ്ലസ് ബഡ്സ് ട്രൂ വയർലസ് ഇയർഫോണുകള്‍ ഇന്ത്യൻ വിപണിയിലെത്തി

വൺപ്ലസ് ബഡ്സ് 4,990 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനിയുടെ ആദ്യത്തെ വയർലെസ് ഇയർഫോണുകളാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൺപ്ലസ് നോർഡ് സ്മാർട്ട്‌ഫോണിനൊപ്പം പുറത്തിറക്കിയത്. വൈറ്റ്, ഗ്രേയ്‌, ബ്ലൂ എന്നീ മൂന്ന് കളർ വേരിയന്റുകളിൽ പുതിയ ഇയർഫോണുകൾ വിപണിയിൽ ലഭ്യമാകും.

ആമസോൺ, ഫ്ലിപ്കാർട്ട്, വൺ പ്ലസ്.ഇൻ, വൺപ്ലസ് ഓഫ്‌ലൈൻ സ്റ്റോറുകൾ, ക്രോമ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ എന്നിവയുൾപ്പെടെ വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകളിൽ ഓഗസ്റ്റ് 4 നാണ് വൺപ്ലസ് ബഡ്സ് ഓപ്പൺ വിൽപ്പനയ്‌ക്കെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

വൺപ്ലസ് കുറച്ചു കാലമായി ഓഡിയോ ആക്സസറീസ് വിഭാഗത്തിലാണെങ്കിലും ഇത് കമ്പനിയുടെ ആദ്യത്തെ ട്രൂപ് വയർലെസ് ഹെഡ്സെറ്റാണ്. ഇയർഫോണുകളുടെ ഭാരം വെറും 4.6 ഗ്രാമും ചാർജിംഗ് കേസിന്റെ ഭാരം 36 ഗ്രാമും ആണ്.

13.4 എംഎം ഡൈനാമിക് ഡ്രൈവറുകളാണ് വൺപ്ലസ് ബഡ്സിന്റെ കരുത്ത്, കൂടാതെ വോയ്‌സ് കോളുകളിൽ മികച്ച ശബ്ദത്തിനായി നോയ്‌സ് ക്യാൻസെല്ലിങ് സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു. ഡോൾബി അറ്റ്‌മോസ്, ഐപിഎക്സ് 4 വാട്ടർ റെസിസ്റ്റൻസ് എന്നിവയ്ക്കും പിന്തുണയുണ്ട്. കൂടാതെ ഈ ഇയർഫോണുകൾക്ക് 10 മിനിറ്റ് ചാർജിംഗ് ഉപയോഗിച്ച് 10 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com