മികച്ച വിലക്കുറവില്‍ വണ്‍പ്ലസ് 7 ടി സ്വന്തമാക്കാം

ഈ സ്മാര്‍ട്‌ഫോണ്‍ വെറും 34,999 രൂപയ്ക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാം.
മികച്ച വിലക്കുറവില്‍ വണ്‍പ്ലസ് 7 ടി സ്വന്തമാക്കാം

മികച്ച വിലക്കുറവില്‍ വണ്‍പ്ലസ് 7 ടി സ്വന്തമാക്കാം. ബ്രാന്‍ഡിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ 3,000 രൂപ കിഴിവ് ലഭിക്കുന്നതാണ്. ഈ സ്മാര്‍ട്‌ഫോണ്‍ വെറും 34,999 രൂപയ്ക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാം. അതേ വിലയ്ക്ക്, നിങ്ങള്‍ക്ക് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡല്‍ ലഭിക്കും.

6.55 ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് ഡിസ്പ്ലേയ്ക്കൊപ്പം എഫ്എച്ച്ഡി + (2,400 x 1,080 പിക്സല്‍) റെസല്യൂഷനുമായാണ് വണ്‍പ്ലസ് 7 ടി വരുന്നത്. ഡിസ്പ്ലേയില്‍ 402 പിപി പിക്സല്‍ ഡെന്‍സിറ്റി, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 20: 9 ആസ്‌പെക്ടറ്റ് റേഷിയോ എന്നിവയും ഉണ്ട്. ത്രീഡി കോര്‍ണിംഗ് ഗോറില്ല ഗ്ലാസിനൊപ്പം എസ്ആര്‍ജിബി, ഡിസ്‌പ്ലേ പി 3 കളര്‍ പ്രൊഫൈലുകള്‍ക്കും വണ്‍പ്ലസ് പിന്തുണ നല്‍കുന്നു. എച്ച്ഡിആര്‍ 10 + കണ്ടെന്റ് പ്ലേബാക്കിനെ 1,000 നിറ്റ് പീക്ക് ബറൈറ്‌നെസ് ഈ ഡിവൈസിനെ പിന്തുണയ്ക്കുന്നു.

ഡിസ്പ്ലേയില്‍ വണ്‍പ്ലസ് 7ല്‍ കണ്ട വാട്ടര്‍ഡ്രോപ്പ് സ്‌റ്റൈല്‍ നോച്ച് വരുന്നു. 2.96GHz വരെ ക്ലോക്ക് ചെയ്ത ഒക്ടാ കോര്‍ സിപിയുവിനൊപ്പം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855+ SoC പ്രോസസറാണ് ഈ ഹാന്‍ഡ്സെറ്റിന് കരുത്തേകുന്നത്. ഈ ഡിവൈസില്‍ അഡെനോ 640 ജിപിയു, 8 ജിബി റാം, 256 ജിബി യുഎഫ്എസ് 3.0 ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും വണ്‍പ്ലസ് ചേര്‍ത്തു. ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഈ ഹാന്‍ഡ്‌സെറ്റിനെ മറ്റൊരു പ്രധാന സവിശേഷത. യൂഎഫ്എസ് 3.1 സ്റ്റോറേജ് വരുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് 8 ജിബി റാമും 256 ജിബി ഇന്റേണല്‍ മെമ്മറിയുമാണുള്ളത്. പുതിയ വാര്‍പ് ചാര്‍ജ് 30ടി ടെക്‌നോളജിയാണ് മോഡലിന്റേത്.

റിയര്‍ ക്യാമറയില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, സോണി ഐഎംഎക്‌സ് 586 സെന്‍സര്‍, എഫ് / 1.6 അപ്പര്‍ച്ചര്‍ വരുന്നു. പ്രാഥമിക സെന്‍സര്‍ ചിത്രങ്ങള്‍ക്ക് ഒഐഎസ്, വീഡിയോ സ്ഥിരതയ്ക്കായി ഇഐഎസ് എന്നിവ പിന്തുണയ്ക്കുന്നു. ടെലിഫോട്ടോ ലെന്‍സുള്ള 12 മെഗാപിക്‌സല്‍ ക്യാമറയും അള്‍ട്രാ വൈഡ് ലെന്‍സുള്ള 16 മെഗാപിക്‌സല്‍ സെന്‍സറും മറ്റ് സെന്‍സറുകളില്‍ ഉള്‍പ്പെടുന്നു. വാര്‍പ്പ് ചാര്‍ജ് 30 ടി ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണയോടെ 3,800 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്.

Related Stories

Anweshanam
www.anweshanam.com