നോക്കിയ 5310 ഇന്ത്യന്‍ വിപണിയില്‍
Tech

നോക്കിയ 5310 ഇന്ത്യന്‍ വിപണിയില്‍

2007 ല്‍ നോക്കിയ അവതരിപ്പിച്ച നോക്കിയ 5310 എക്‌സ്പ്രസ് മ്യൂസികിന്റെ പുതിയ പതിപ്പാണ് ഇത്

Sreehari

നോക്കിയ 5310 ഇന്ത്യയില്‍ അവതരിപ്പിച്ചു. 2007 ല്‍ നോക്കിയ അവതരിപ്പിച്ച നോക്കിയ 5310 എക്‌സ്പ്രസ് മ്യൂസികിന്റെ പുതിയ പതിപ്പാണ് ഇത്. ഡ്യുവല്‍ സിം പിന്തുണയോടെയുള്ള ഫോണില്‍ 22 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ ചാര്‍ജ് ലഭിക്കും. എംപിത്രീ പ്ലെയര്‍, എഫ്എം റേഡിയോ എന്നീ സൗകര്യങ്ങള്‍ ഫോണിലുണ്ട്. രണ്ട് സ്പീക്കറുകളാണ് ഫോണിനുള്ളത്.

ഫീച്ചർ ഫോൺ ആയതുകൊണ്ട് തന്നെ 3,399 രൂപ മാത്രമാണ് പുത്തൻ നോക്കിയ 5310യുടെ വില. യഥാർത്ഥ 5310 എക്സ് പ്രസ് മ്യൂസിക്കിന് സമാനമായി ഡ്യുവൽ ടോൺ നിറങ്ങളായ വൈറ്റ്/റെഡ്, ബ്ലാക്ക്/റെഡ് എന്നിങ്ങനെ രണ്ട് കളർ കോമ്പിനേഷനിലാണ് പുത്തൻ മോഡൽ വില്പനക്കെത്തിയിരിക്കുന്നത്. ഈ മാസം 23 മുതൽ ഇ-കോമേഴ്സ് വെബ്സൈറ്റ് ആയ ആമസോൺ മുഖേനയോ, നോക്കിയ ഓൺലൈൻ സ്റ്റോർ വഴിയോ പുത്തൻ നോക്കിയ 5310 വാങ്ങാം.

നോക്കിയ സീരീസ് 30 പ്ലസ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 5310 ഫോണില്‍ 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയാണുള്ളത്. മീഡിയാടെക്ക് എംടി6260എ പ്രൊസസറില്‍ എട്ട് എംപി റാം ശേഷിയുണ്ട്.

16 എംപി ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. 32 ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. ഒരു വിജിഎ ക്യാമറയാണ് ഫോണിനുള്ളത്. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റും ക്യാമറയ്‌ക്കൊപ്പമുണ്ട്.

ബ്ലൂടൂത്ത് വി 3.0, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഹെഡ്‌ഫോണ്‍ ജാക്ക് തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിലുണ്ട്. വയര്‍ലെസ് എഫ്എം റേഡിയോ ആണ് ഫോണിലുള്ളത്. 1200 എംഎഎച്ച് റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലുള്ളത്.

ഫീച്ചർ ഫോൺ ആണെങ്കിലും വിജിഎ കാമറയും പിന്നിൽ ഫ്ലാഷും നോക്കിയ 5310 ലുണ്ട്. MP3 പ്ലെയർ, 3.5 എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് വി 3, മൈക്രോ യുഎസ്ബി പോർട്ട് എന്നീ ഫീച്ചറുകളും പുത്തൻ നോക്കിയ 5310-യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Anweshanam
www.anweshanam.com