സമ്പര്‍ക്കരഹിത ഇടപാടിന് സൗകര്യമൊരുക്കി ഗൂഗിള്‍ പേ

ക്രെഡിറ്റ് - ഡെബിറ്റ് കാർഡ് ഗൂഗിൾ പേ ആപ്പിൽ രജിസ്റ്റർചെയ്താൽ ഈ സൗകര്യം ലഭ്യമാകും.
സമ്പര്‍ക്കരഹിത ഇടപാടിന് സൗകര്യമൊരുക്കി ഗൂഗിള്‍ പേ

മുംബൈ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളോ വിവരങ്ങളോ കടയുടമയ്ക്ക് കൈമാറാതെ, സമ്പർക്ക രഹിത സംവിധാനത്തിലൂടെ ഇടപാട് നടത്താൻ സൗകര്യമൊരുക്കി ഗൂഗിൾ പേ. ക്രെഡിറ്റ് - ഡെബിറ്റ് കാർഡ് ഗൂഗിൾ പേ ആപ്പിൽ രജിസ്റ്റർചെയ്താൽ ഈ സൗകര്യം ലഭ്യമാകും.

തുടക്കത്തിൽ എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുടമകൾക്കായിരിക്കും ഈ സേവനം ലഭ്യമാകുക. കാർഡ് സേവന കമ്പനിയായ വിസയുമായി ചേർന്നാണ് നിയർ ഫീൽഡ് കമ്യുണിക്കേഷൻ (എൻഎഫ്സി) സംവിധാനത്തിലൂടെ പുതിയ സേവനം ലഭ്യമാക്കുന്നത്.

കൊടക് ഉൾപ്പെടെ കൂടുതൽ ബാങ്കുകൾ വൈകാതെ ഈ സംവിധാനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുപിഐക്കു പുറമെ കാർഡ് ഉപയോഗിച്ചും നേരിട്ട് ഇടപാടു നടത്താൻ ഗൂഗിൾ പേയിലൂടെ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

Related Stories

Anweshanam
www.anweshanam.com