പുത്തന്‍ സ്മാര്‍ട്ട് ഫോണുകളുമായി മൈക്രോമാക്‌സ്

മികച്ച ഫീച്ചറുകളോടെയുള്ള ഇന്‍ നോട്ട് 1, ഇന്‍ 1ബി എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്.
പുത്തന്‍ സ്മാര്‍ട്ട് ഫോണുകളുമായി മൈക്രോമാക്‌സ്

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാവായ മൈക്രോമാക്‌സ് നീണ്ട ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ വിപണയിലെത്തിച്ചു. മികച്ച ഫീച്ചറുകളോടെയുള്ള ഇന്‍ നോട്ട് 1, ഇന്‍ 1ബി എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്.

സ്മാര്‍ട്ട് ഫോണായ ഇന്‍ നോട്ട് 1, 4 ജിബി + 64 ജിബി, 4ജിബി + 128ജിബി എന്നീ ശ്രേണികളില്‍ പച്ച, വെള്ള നിറങ്ങളില്‍ ലഭ്യമാണ്. അതേസമയം, ഇന്‍ 1ബി പര്‍പ്പിള്‍, നീല, പച്ച എന്നീ നിറങ്ങളില്‍, 2 ജിബി + 32 ജിബി/ 4 ജിബി+64 ജിബി എന്നീ ശ്രേണികളിലാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഈ ഫോണുകളുടെ രജിസ്‌ട്രേഷന്‍ ഫ്‌ളിപ്പ്കാര്‍ട്ട്, micromaxinfo.com എന്നീ സൈറ്റുകളില്‍ ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 24-ന് ഇന്‍ നോട്ട് 1-ന്റെയും നവംബര്‍ 26-ന് ഇന്‍ 1ബി-യുടെയും വില്‍പന സൈറ്റുകളിലൂടെ ആരംഭിക്കും. തുടര്‍ന്ന് മറ്റ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഫോണുകള്‍ ലഭ്യമാകുമെന്ന് മൈക്രോമാക്‌സ് അധികൃതര്‍ അറിയിച്ചു.

മീഡിയാടെക് ഹീലിയോ ജി85 പ്രോസസ്സറും മീഡിയാടെക് ഹൈപ്പര്‍ എഞ്ചിന്‍ ഗെയിമിങ് ടെക്‌നോളജിയുമാണ് ഇന്‍ നോട്ട് 1-ന്റെ സവിശേഷത. 48എംപി എഐ ക്വാഡ് കാമറയും 16എംപി വൈഡ് ആംഗ്ള്‍ സെല്‍ഫി കാമറയും ഇതിന്റെ മറ്റ് പ്രത്യേകതകളാണ്. അതേസമയം മീഡിയാടെക് ഹീലിയോ ജി35 ഗെയിമിങ് പ്രോസസ്സറും മീഡിയോടെക് ഹൈപ്പര്‍ എഞ്ചിന്‍ ഗെയിമിങ് ടെക്‌നോളജിയും അടങ്ങുന്നതാണ് ഇന്‍ 1ബി. 13 എംപി എഐ ഡ്യുയല്‍ കാമറയാണ് ഇതിലുള്ളത്. ഇന്‍ നോട്ട് 1 64 ജിബിക്ക് 10,999 രൂപയും 128 ജിബിക്ക് 12,499 യുമാണ് വില. ഇന്‍ 1ബി 32 ജിബിക്ക് 6,999 രൂപയും 64 ജിബിക്ക് 7,999 രൂപയുമാണ് വില.

Related Stories

Anweshanam
www.anweshanam.com