ഡൽഹി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് കേരള സൈബർ വാരിയേഴ്സ്
Tech

ഡൽഹി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് കേരള സൈബർ വാരിയേഴ്സ്

വെബ്സൈറ്റിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കാനും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിൽ സർക്കാർ അലംഭാവം കാണിക്കുന്നതിൽ പ്രതിഷേധിച്ചുമാണ് ഹാക്ക് ചെയ്തതെന്ന് കേരള സൈബർ വാരിയേഴ്സ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു

By Sreehari

Published on :

ന്യൂഡൽഹി: ഡൽഹി ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തത് സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കാനെന്നു കേരള സൈബർ വാരിയേഴ്സ്. ഇന്നലെയാണ് കേരള സൈബർ വാരിയേഴ്സ് കൂട്ടായ്മ ഡൽഹി ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തത്.

വെബ്സൈറ്റിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കാനും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിൽ സർക്കാർ അലംഭാവം കാണിക്കുന്നതിൽ പ്രതിഷേധിച്ചുമാണ് ഹാക്ക് ചെയ്തതെന്ന് കേരള സൈബർ വാരിയേഴ്സ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഒരാൾക്കു വേണ്ടിയാണെങ്കിലും, ഒരുലക്ഷം ആളുകൾക്കു വേണ്ടിയാണെങ്കിലും നീതി നഷ്ടമായെന്ന് തോന്നിയാൽ തങ്ങൾക്ക് കഴിയുന്നത് പോലെ സൈബർ ലോകത്ത്‌ ഒരു ശബ്ദം ഉയർത്തുക തന്നെ ചെയ്യും. അവിടെ ത ങ്ങൾക്ക് പാർട്ടി നോക്കി പ്രതികരിക്കാനോ, മതം നോക്കി പ്രതികരിക്കാനോ താല്പര്യവുമില്ലെന്ന് കേരള സൈബർ വാരിയേഴ്സ് പറഞ്ഞു.

Anweshanam
www.anweshanam.com