പറക്കും കാറുമായി സ്കൈഡ്രൈവ്
Tech

പറക്കും കാറുമായി സ്കൈഡ്രൈവ്

കാര്‍ 2023ല്‍ പുറത്തിറക്കാനായേക്കുമെന്ന് കമ്പനി.

News Desk

News Desk

തങ്ങളുടെ പറക്കും കാറിന്റെ കന്നിപ്പറക്കല്‍ വിജയകരമായി നടത്തിക്കാണിച്ചിരിക്കുകയാണ് ജപ്പാനിലെ സ്കൈഡ്രൈവ്. 2023ല്‍ കാര്‍ പുറത്തിറക്കാനായേക്കുമെന്നാണ് കമ്പനി കരുതുന്നത്.

നൂറിലേറെ ഫ്‌ളൈയിങ് കാര്‍ നിര്‍മാതാക്കള്‍ ലോകത്തുണ്ട്. ഇവരില്‍ തങ്ങള്‍ മാത്രമാണ് ഒരാളെയും വഹിച്ച് കാറിന്‍റെ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത് എന്നാണ് കമ്പനിയുടെ അവകാശവാദം. തങ്ങളുടെ കാറിന് ഇപ്പോള്‍ 10 മിനിറ്റുമാത്രമാണ് പറന്നു നില്‍ക്കാനാകുക. എന്നാല്‍, അതിന് 30 മിനിറ്റ് പറക്കാനായാല്‍ പല പ്രയോജനങ്ങളും ഉണ്ടാകുമെന്നും കമ്പനി പറഞ്ഞു.

പതിറ്റാണ്ടുകളായി മനുഷ്യര്‍ താലോലിക്കുന്ന സ്വപ്‌നങ്ങളിലൊന്നാണ് റോഡുകളിലൂടെ വാഹനമോടിക്കുന്ന രീതിയില്‍ പാറി നടക്കാവുന്ന ഒരു ചെറിയ ആകാശ വാഹനം. ലോകത്ത് ഇന്ന് നിരവധി ഫ്‌ളൈയിങ് കാര്‍ പദ്ധതികള്‍ ഉണ്ട്. അവിയലൊന്നാണ് ജപ്പാനിലെ സ്‌കൈഡ്രൈവ്.

Anweshanam
www.anweshanam.com