ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്പുക​ള്‍ സുരക്ഷിതമല്ല:  രഹസ്യാന്വേഷണ ഏജന്‍സി
Tech

ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്പുക​ള്‍ സുരക്ഷിതമല്ല: രഹസ്യാന്വേഷണ ഏജന്‍സി

ചൈനയുമായി ബന്ധപ്പെട്ട 55 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്ന്‍ രഹസ്യാന്വേഷണ ഏജന്‍സി

Sreehari

ന്യൂഡല്‍ഹി: ചൈനയുമായി ബന്ധപ്പെട്ട 55 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നും വിവരങ്ങള്‍ വിദേശത്തേക്ക് ചോരാന്‍ സാധ്യതയുള്ളതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ചൈനയുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വിവരശേഖരണം നടത്തുന്നത് തടയണമെന്നും കേന്ദ്രസര്‍ക്കാറിനോട് ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.

വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ സൂം, ​ടി​ക്ക്‌​ടോ​ക്ക്, യു​സി ബ്രൗ​സ​ര്‍, എ​ക്‌​സെ​ന്‍​ഡ​ര്‍, ഷെ​യ​റി​റ്റ്, ക്ലീ​ന്‍ മാ​സ്റ്റ​ര്‍ തു​ട​ങ്ങി 52 മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ അ​റി​യി​ച്ച​ത്. ഈ ​ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ഇ​തി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്ത​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഏ​ജ​ന്‍​സി​ക​ള്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി.

ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ ശു​പാ​ര്‍​ശ​യ്ക്ക് ദേ​ശീ​യ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ടു​ത്തി​ടെ പി​ന്തു​ണ ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് മു​തി​ര്‍​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Anweshanam
www.anweshanam.com