ഇന്ത്യന്‍ സൈറ്റുകള്‍ക്ക് ചൈനയില്‍ വിലക്ക്
Tech

ഇന്ത്യന്‍ സൈറ്റുകള്‍ക്ക് ചൈനയില്‍ വിലക്ക്

ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച ഇന്ത്യന്‍ നടപടിക്ക് മറുപടിയുമായി ചൈന. ഇന്ത്യന്‍ വെബ് സൈറ്റുകള്‍ക്കും, ന്യൂസ് വെബ് സൈറ്റുകള്‍ക്കും ചൈനയില്‍ വിലക്കേര്‍പ്പെടുത്തി.

News Desk

News Desk

ബെയ്ജിംഗ്: ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച ഇന്ത്യന്‍ നടപടിക്ക് മറുപടിയുമായി ചൈന. ഇന്ത്യന്‍ വെബ് സൈറ്റുകള്‍ക്കും, ന്യൂസ് വെബ് സൈറ്റുകള്‍ക്കും ചൈനയില്‍ വിലക്കേര്‍പ്പെടുത്തിയെന്നാണ് സൂചന. ഇന്ത്യന്‍ സൈറ്റുകള്‍ ചൈനയില്‍ വിപിഎന്‍ ഉപയോഗിച്ച് പോലും ഇപ്പോള്‍ ലഭ്യമല്ലെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഐപി ടിവി വഴി ചില ഇന്ത്യന്‍ ചാനലുകള്‍ ഇപ്പോഴും ചൈനയില്‍ ലഭിക്കുന്നുണ്ട്.

നേരത്തെ തന്നെ ചൈനയില്‍ പല ഇന്ത്യന്‍ സൈറ്റുകളും ലഭിക്കാറില്ല. രണ്ട് ദിവസമായി ഐഫോണുകളിലും ഡെസ്‌ക് ടോപ്പുകളിലും എക്‌സ്പ്രസ് വിപിഎന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന ചൈനീസ് പ്രകോപനത്തെ തുടര്‍ന്ന്, ചൈന നിര്‍മിച്ച 59 ആപ്ലിക്കേഷനുകളാണ് കഴിഞ്ഞ ദിവസം ഇന്ത്യ നിരോധിച്ചത്.

Anweshanam
www.anweshanam.com