ഫോണിലേക്ക് മാൽവെയറുകൾ കൂടുതലും എത്തുന്നത് പ്ലേസ്റ്റോറിലൂടെ

സൈബര്‍ സെക്യൂരിറ്റി കമ്പനിയായ നോര്‍ട്ടണ്‍ ലൈഫ് ലോക്കും സ്‌പെയിനിലെ ഐ. എം. ഡി. ഇ. എ. സോഫ്റ്റ്‌റ്വെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍
ഫോണിലേക്ക് മാൽവെയറുകൾ കൂടുതലും എത്തുന്നത് പ്ലേസ്റ്റോറിലൂടെ

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഏറ്റവുമധികം മാല്‍വെയര്‍ എത്തുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നാണെന്ന് പുതിയ പഠനം. സൈബര്‍ സെക്യൂരിറ്റി കമ്പനിയായ നോര്‍ട്ടണ്‍ ലൈഫ് ലോക്കും സ്‌പെയിനിലെ ഐ. എം. ഡി. ഇ. എ. സോഫ്റ്റ്‌റ്വെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ഹൌ ഡിഡ് ദാറ്റ് ഗെറ്റ് മൈ ഫോണ്‍ എന്ന പേരിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്ലേ സ്റ്റോറിന് പുറത്ത് നിന്നും ഡൌണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ വഴി ഒരു ആന്‍ഡ്രോയ്ഡ് ഫോണില്‍ 10.4 ശതമാനം മാല്‍വെയറാണ് എത്തുന്നത് എന്ന് പഠനം പറയുന്നു.

പ്ലേസ്റ്റോര്‍ ആപ് ഡൗണ്‍ലോഡറുകള്‍, മറ്റ് ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്നുള്ള ഡൗണ്‍ലോഡറുകള്‍, വെബ് ബ്രൗസറുകള്‍ തുടങ്ങി ഏഴ് കാര്യങ്ങള്‍ പരിഗണിച്ചാണ് കണ്ടെത്തല്‍. ഏറ്റവും അധികം ആളുകള്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആശ്രയിക്കുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറിനെയാണ്, ഇതുതന്നെയാണ് ഇത്രയുമധികം മാല്‍വെയറുകള്‍ ഉണ്ടാകാന്‍ കാരണമെന്നും പഠനം പറയുന്നു

Related Stories

Anweshanam
www.anweshanam.com