ഫൗ-ജി ഗെയിം നവംബറിൽ അവതരിപ്പിക്കും

ഗെയിമിന്റെ ആദ്യ ടീസർ പുറത്തിറക്കി.
ഫൗ-ജി ഗെയിം നവംബറിൽ അവതരിപ്പിക്കും

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഗെയിമിങ് പ്രേമികൾക്കിടയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചർച്ചയായിക്കൊണ്ടിരിക്കുകയാണ് ഫൗ-ജി. പബ്‌ജി നിരോധനത്തിന് പിന്നാലെ ഇന്ത്യയിൽ വികസിപ്പിച്ച ഗെയിമായ ഫൗ-ജി ഉടൻ പുറത്തിറങ്ങുമെന്ന സൂചനയുമായി എൻ-കോർ ഗെയിംസ് ഫൗ-ജി സ്മാർട്ട്ഫോൺ ഗെയിമിന്റെ ആദ്യ ടീസർ പുറത്തിറക്കി കഴിഞ്ഞു.

ഫിയർ‌ലെസ് ആന്റ് യുണൈറ്റഡ് ഗാർഡ്സ് എന്ന പേരിന്റെ ചുരുക്ക രൂപമാണ് ഫൗ-ജി. ഈ വാക്കിന് ഹിന്ദിയിൽ സൈനികൻ എന്ന അർത്ഥം കൂടി വരുന്നു. ആത്മനിർഭർ ഭാരത് പ്രസ്ഥാനത്തിന് പിന്തുണ നൽകികൊണ്ടാണ് ഈ ഗെയിം അവതരിപ്പിക്കുന്നത്.

ഇന്ത്യയിൽ പബ്‌ജി മൊബൈൽ നിരോധനം അവശേഷിപ്പിച്ച ശൂന്യത നികത്താൻ ആഗ്രഹിക്കുന്ന പുതിയ ഗെയിം 'ഫൗ-ജി' നവംബറിൽ അവതരിപ്പിക്കുമെന്നാണ് എൻകോർ ഗെയിംസ് പ്രഖ്യാപിച്ചത്. ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ഗെയിമിന്റെ ആദ്യ ഔദ്യോഗിക ടീസര്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

Related Stories

Anweshanam
www.anweshanam.com