പബ്ജിക്ക് പകരക്കാന്‍ ഇന്ത്യന്‍ ഫൌ-ജി അടുത്ത മാസം പുറത്തിറങ്ങും
Tech

പബ്ജിക്ക് പകരക്കാന്‍ ഇന്ത്യന്‍ ഫൌ-ജി അടുത്ത മാസം പുറത്തിറങ്ങും

ബംഗളൂരു ആസ്ഥാനമായുള്ള എൻ‌കോർ ഗെയിംസാണ് ഇത് വികസിപ്പിക്കുന്നത്.

News Desk

News Desk

ന്യൂ ഡല്‍ഹി: പബ്ജിക്ക് പകരക്കാരനാവാൻ ഇന്ത്യൻ നിർമ്മിത ഗെയിം തയ്യാറെടുക്കുകയാണ്. ഫൌ-ജി എന്ന പേരിലാണ് പുതിയ ഗെയിം പുറത്തിറങ്ങുക. ബംഗളൂരു ആസ്ഥാനമായുള്ള എൻ‌കോർ ഗെയിംസ് വികസിപ്പിച്ചെടുത്ത ഗെയിം സിനിമാതാരം അക്ഷയ് കുമാറാണ് അവതരിപ്പിച്ചത്.

ഒക്ടോബറിൽ ഇത് പുത്തിറങ്ങുമെന്നാണ് എൻ‌കോർ ഗെയിമുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ ഗെയിമിംഗ് വ്യവസായികളിലൊരാളായ വിശാൽ ഗോണ്ടാൽ വ്യക്തമാക്കുന്നത്. 2019 ലെ പുൽവാമ ഭീകരാക്രമണത്തിനുശേഷം നിലവില്‍ വന്ന അർദ്ധസൈനിക വിഭാഗങ്ങൾക്കുള്ള സർക്കാർ ഫണ്ടായ ഭാരത് കെ വീറിന് ഫൌ-ജിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം സംഭാവന ചെയ്യുമെന്നും ഗോണ്ടാൽ അറിയിച്ചിട്ടുണ്ട്.

ഗ്രീൻ വാലി എന്ന സ്ഥലമാണ് ഗെയിമിന്റെ തീം എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ലഡാക്കിലെ ഗാൽവാൻ വാലിയിൽ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും ഫൌ-ജി എന്നാണ് സൂചനകള്‍.

ഫൌ-ജി എന്ന പേരിന്റെ ക്രെഡിറ്റ് കമ്പനി സിനിമാ താരം അക്ഷയ് കുമാറിനാണ് നൽകിയത്. ഫൌ-ജി എന്നാല്‍ സൈനികൻ എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വാക്കാണ്. ഗെയിമിന്റെ പേര് വെളിപ്പെടുത്തുന്നതിനിടെ ഇന്ത്യൻ സർക്കാരിന്റെ ആത്മനിർഭർ ഭാരതുമായി ഇതിനെ ബന്ധപ്പെടുത്തിയാണ് അക്ഷയ് കുമാർ സംസാരിച്ചത്. ഗെയിം അടുത്ത ഒരു വർഷത്തിൽ 200 ദശലക്ഷത്തിലധികം ഉപയോക്താക്കളെ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Anweshanam
www.anweshanam.com