2021 ജൂലൈ വരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് അനുമതി നൽകി ഫേസ്ബുക്ക്
Tech

2021 ജൂലൈ വരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് അനുമതി നൽകി ഫേസ്ബുക്ക്

വീട്ടിൽ ഓഫീസ് സൗകര്യങ്ങൾ ഒരുക്കാൻ 1000 ഡോളർ നൽകും.

News Desk

News Desk

കൊറോണ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ 2021 ജൂലായ് വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി ഫേസ്‌ബു‌ക്ക്. വീട്ടിൽ ഓഫീസ് സൗകര്യങ്ങൾ ഒരുക്കാൻ 1000 ഡോളർ നൽകുമെന്നും മേധാവികൾ അറിയിച്ചു. അതേസമയം, വൈറസ് വ്യപനം കുറയുന്നതിനനുസരിച്ച് ജീവനക്കാരെ ഉൾപ്പെടുത്തി ഓഫീസുകൾ തുറക്കുമെന്ന് ഫേസ്‌ബു‌ക്ക് അറിയിച്ചിട്ടുണ്ട്. ഗവൺമെന്റ് നിർദ്ദേശങ്ങൾക്കനുസരിച്ചാകും ഓഫീസുകൾ തുറക്കുന്നതെന്നും അവർ വ്യക്തമാക്കി.

നേരത്തേ, ഓഫീസിൽ വരാൻ കഴിയാത്ത ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് ആൽഫബെറ്റ് ഇങ്കും പറഞ്ഞിരുന്നു. 2021 ജൂൺ വരെ ഓഫീസിൽ വരേണ്ടെന്ന്​ ഗൂഗിളും ജീവനക്കാരോട്​ പറഞ്ഞിരുന്നു. ഗൂഗിളും ട്വിറ്ററും ജീവനക്കാരോട്​ വർക്ക്​ അറ്റ്​ ഹോമിലേക്ക്​ പോകാൻ നിർദേശിച്ചിട്ടുണ്ട്​. വിദൂരപ്രദേശങ്ങളിലെ ജീവനക്കാർക്കാണ്​​ സംവിധാനം ഏർപ്പെടുത്തിയത്​.

സർക്കാറിൽ നിന്നും ആരോഗ്യപ്രവർത്തകരിൽ നിന്നും ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കമ്പനിയിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ വർക്ക്​ ​ഫ്രം ഹോം തുടരാൻ തീരുമാനിച്ചതായി ഫേസ്​ബുക്ക്​ പറഞ്ഞു. ഫേസ്​ബുക്കിൻറെ ലോകത്തിൻറെ വിവിധ സ്ഥലങ്ങളിലെ ഓഫീസുകൾ കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി.

മൂന്നിലൊന്ന്​ ജീവനക്കാരുമായി കർശന നിയന്ത്രണങ്ങളോടെയാണ്​ ഓഫീസുകൾ പ്രവർത്തിക്കുന്നത്​. എന്നിരുന്നാലും, കോവിഡ് 19 കേസുകൾ കൂടുതലുള്ളതിനാൽ വർഷാവസാനത്തിനുമുമ്പ് അമേരിക്കയിലും ലാറ്റിൻ അമേരിക്കയിലും പല സ്ഥലങ്ങളും വീണ്ടും ഓഫീസുകൾ തുറക്കാൻ സാധ്യതയില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

Anweshanam
www.anweshanam.com