ഡക്ക് ഡക്ക് ഗോ സെര്‍ച്ച് എന്‍ജിന്‍ ബ്ലോക്ക് ചെയ്തതായി പരാതി
Tech

ഡക്ക് ഡക്ക് ഗോ സെര്‍ച്ച് എന്‍ജിന്‍ ബ്ലോക്ക് ചെയ്തതായി പരാതി

സെര്‍ച്ച് എന്‍ജിനായ ഡക്ക് ഡക്ക് പല നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരും ബ്ലോക്ക് ചെയ്യുന്നതായി പരാതി. എയര്‍ടെല്‍, ജിയോ ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.

By News Desk

Published on :

ബെംഗളൂരു: സെര്‍ച്ച് എന്‍ജിനായ ഡക്ക് ഡക്ക് പല നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരും ബ്ലോക്ക് ചെയ്യുന്നതായി പരാതി. എയര്‍ടെല്‍, ജിയോയുടെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡിലും സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കാനാകുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

യുഎസ് അധിഷ്ഠിത സെര്‍ച്ച് എന്‍ജിനാണ് ഡക്ക് ഡക്ക് ഗോ. എന്നാല്‍ പ്രശ്‌നം ഡക്ക് ഡക്ക് ഗോയുടെ സര്‍വ്വറുകളിലാണെന്നും എത്രയും പെട്ടന്ന് സര്‍വ്വീസ് പ്രൊവൈഡര്‍മാരുമായി ബന്ധപ്പെടണമെന്നും ഡക്ക് ഡക്ക് ഗോയുടെ ഔദ്യോഗിക ട്വീറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Anweshanam
www.anweshanam.com