വിവാദങ്ങളില്‍ പ്രതികരിച്ച് വാട്‌സ്ആപ്പ്: കോണ്ടാക്ടുകള്‍ ഫേസ്ബുക്കുമായി പങ്കുവെക്കില്ല

തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാട്‌സ്ആപ്പ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
വിവാദങ്ങളില്‍ പ്രതികരിച്ച് വാട്‌സ്ആപ്പ്: കോണ്ടാക്ടുകള്‍ ഫേസ്ബുക്കുമായി പങ്കുവെക്കില്ല

വിവാദങ്ങള്‍ക്കൊടുവില്‍ പ്രതികരിച്ച് വാട്‌സ്ആപ്പ്. ഫോണ്‍ കോണ്ടാക്ടുകള്‍ ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നും മെസേജുകള്‍ സ്വകാര്യമായി തന്നെ തുടരുമെന്നും മറ്റാര്‍ക്കും വായിക്കാന്‍ കഴിയില്ലെന്നും വാട്‌സ്ആപ്പ് അറിയിച്ചു. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാട്‌സ്ആപ്പ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ആരൊക്കെ വിളിക്കുന്നു എന്നോ മെസേജ് ചെയ്യുന്നു എന്നോ വാട്‌സ്ആപ്പ് കണക്കെടുക്കാറില്ല. മെസേജുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തിലൂടെ സുരക്ഷിതമാണ്. വാട്‌സ്ആപ്പിനോ ഫേസ്ബുക്കിനോ ഉപഭോക്താവിന്റെ ലൊക്കേഷന്‍ കാണാന്‍ കഴിയില്ല. അതിനും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ ഉണ്ട്. ഫോണ്‍ കോണ്ടാക്ടുകള്‍ ഫേസ്ബുക്കുമായി പങ്കുവെക്കുന്നില്ല. കോണ്ടാക്ട് പെര്‍മിഷന്‍ ചോദിക്കുന്നത് അഡ്രസ് ബുക്കിലെ മറ്റ് വാട്‌സ്ആപ്പ് ഉപഭോക്താക്കളെ തിരിച്ചറിയാന്‍ മാത്രമാണ്. ഗ്രൂപ്പുകള്‍ സ്വകാര്യമായി തുടരും എന്നിങ്ങനെയാണ് വാട്‌സ്ആപ്പ് വിശദീകരിക്കുന്നത്. മെസേജുകള്‍ക്ക് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ അവ സുരക്ഷിതമാണെന്ന് കഴിഞ്ഞ ദിവസവും വാട്‌സ്ആപ്പ് വ്യക്തമാക്കിയിരുന്നു.

വാട്സ്ആപ്പ് പ്രൈവസി പോളിസി പുതുക്കുന്നുവെന്ന അറിയിപ്പ് നല്‍കിയതിന് പിന്നാലെ ഇതിനെതിരെ ലോകമെമ്പാടും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com