ചൈനീസ് ഹാക്കർമാർ ഇന്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നു;
Tech

ചൈനീസ് ഹാക്കർമാർ ഇന്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നു;

പ്രതിരോധ മന്ത്രാലയം, ജിയോ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ

News Desk

News Desk

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മന്ത്രാലയങ്ങളുടെയും പ്രമുഖ സ്​ഥാപനങ്ങളുടെയും വെബ്​സൈറ്റുകൾ ഹാക്ക്​ ചെയ്യാൻ ചൈനീസ്​ ഹാക്കർമാർ നിരന്തരം ശ്രമിക്കുന്നതായി റിപ്പോർട്ട്​. ടെലികോം, ഫാർമ, മാധ്യമ സ്​ഥാപനങ്ങൾ, സ്​മാർട്​ഫോൺ നിർമാതാക്കൾ, നിർമാണ-ടയർ കമ്പനികൾ എന്നിവയുടെ സൈറ്റുകളാണ്​ ഹാക്കർമാർ ലക്ഷ്യം വെക്കുന്നത്​.

ചൈനീസ്​ സർക്കാറി​​ന്‍റെ പിന്തുണയുള്ള ഹാക്കർ ഗ്രൂപ്പുകൾ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം, റിലയൻസ്​ ജിയോ, എയർടെൽ, ബി.എസ്​.എൻ.എൽ,മൈ​േക്രാമാക്​സ്​, സിപ്​ല, സൺ ഫാർമ, എം.ആർ.എഫ്​, എൽ ആൻഡ്​ ടി എന്നിവയുടെ സൈറ്റുകൾ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നാണ്​ ബിസിന്​സ്​ ടുഡേ റി​പ്പോർട്ട്​ ചെയ്യുന്നത്​.

സൈബർ ഭീഷണികൾ സംബന്ധിച്ച അന്വേഷണം നടത്തുന്ന സിങ്കപുർ ആസ്​ഥാനമായ സൈഫേമ റിസർച്ച്​ ആണ്​ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്​. വിവരങ്ങൾ ചോർത്തി ഈ സ്​ഥാപനങ്ങളുടെ സൽപ്പേര്​ കളങ്കപ്പെടുത്താനുള്ള ശ്രമമാണ്​ നടക്കുന്നതെന്ന്​ സൈഫേമയു​ടെ റിപ്പോർട്ടിൽ പറയുന്നു.

വിവിധ രാജ്യങ്ങളിൽ സൈബർ ആക്രമണം നടത്തി പരിചയമുള്ള ചൈനീസ്​ ഹാക്കർമാർ വിദേശകാര്യം, പ്രതിരോധം, വാർത്താവിനിമയം എന്നീ മന്ത്രാലയങ്ങളുടെ സൈറ്റുകൾ തകർക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്​. ചൈനീസ്​ സർക്കാറുമായി ബന്ധമുള്ള ഗോഥിക്​ പാണ്ട, സ്​റ്റോൺ പാണ്ട എന്നീ ഹാക്കർ ഗ്രൂപ്പുകളാണ്​ സൈബർ ആക്രമണ ശ്രമങ്ങൾക്ക്​ പിന്നിലെന്ന്​ ക​ണ്ടെത്തിയതായും സൈഫേമ പറയുന്നു.

Anweshanam
www.anweshanam.com