റിലയന്‍സില്‍ പ്രതീക്ഷവെച്ച് ടിക് ടോക്ക്
Tech

റിലയന്‍സില്‍ പ്രതീക്ഷവെച്ച് ടിക് ടോക്ക്

നിക്ഷേപത്തിനായി മുകേഷ് അംബാനിയെ സമീപിച്ചതായി റിപ്പോര്‍ട്ട്

News Desk

News Desk

ന്യൂ ഡല്‍ഹി: ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് നിക്ഷേപത്തിനായി റിലയന്‍സിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍. ടെക് ക്രഞ്ചും, ദ ഇക്കണോമിക് ടൈംസുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റിലയന്‍സിന് നിക്ഷേപത്തിന് താല്പര്യമുണ്ടോ എന്നറിയുന്നതിനായി ടിക് ടോക്ക് സിഇഒ കെവിന്‍ മേയര്‍ റിലയന്‍സുമായി ബന്ധപ്പെട്ടതായാണ് വിവരം. എന്നാല്‍ ടിക് ടോക്കോ റിലയന്‍സോ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം ടിക് ടോക്കിന്റെ യുഎസിലെ ബിസിനസ് മൈക്രോ സോഫ്റ്റ് ഏറ്റെടുക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ട്വിറ്ററും ടിക് ടോക്കില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അക്കൂട്ടത്തില്‍ നിരോധിക്കപ്പെട്ട ആപ്പാണ് ടിക് ടോക്. ഇന്ത്യയില്‍ ഏറെ ജനപ്രീതി ലഭിച്ചിരുന്ന ആപ്പായിരുന്നു ടിക് ടോക്ക്.

Anweshanam
www.anweshanam.com