എപി ഫോട്ടോഗ്രാഫര്‍മാര്‍ ഇനി സോണി ക്യാമറകള്‍ മാത്രം ഉപയോഗിക്കും
നിക്കോണ്‍, ക്യാനന്‍ കമ്പനികള്‍ക്ക് ഇതൊരു തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.
എപി ഫോട്ടോഗ്രാഫര്‍മാര്‍ ഇനി സോണി ക്യാമറകള്‍ മാത്രം ഉപയോഗിക്കും

ന്യൂയോര്‍ക്ക്: പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഇനി മുതല്‍ സോണി ക്യാമറകള്‍ മാത്രമായിരിക്കും ഉപയോഗിക്കുക. സോണി എ 9 II, സോണി എ7ആര്‍ മാര്‍ക്ക് IV തുടങ്ങിയ ക്യാമറകളുമായിട്ടായിരിക്കും ഇനി എപി ഫോട്ടോഗ്രാഫര്‍മാര്‍ ലോകമെമ്പാടുമുള്ള വിവിധ വാര്‍ത്താപ്രാധാന്യമുള്ള സംഭവങ്ങള്‍ പകര്‍ത്താനെത്തുക.

നിക്കോണ്‍, ക്യാനന്‍ കമ്പനികള്‍ക്ക് ഇതൊരു തിരിച്ചടിയാണ് എന്നാണ് വിലയിരുത്തല്‍. ഈ നീക്കം ഫോട്ടോ ജേര്‍ണലിസത്തില്‍ വന്‍ കുതിപ്പായിരിക്കുമെന്നാണ് എപിയുടെ ഫോട്ടോഗ്രാഫി ഡയറക്ടർ ഡേവിഡ് അകെയുടെ അഭിപ്രായം.

Related Stories

Anweshanam
www.anweshanam.com