ആമസോൺ ഇന്ത്യയിൽ ഓൺലൈൻ ഫാർമസി സേവനം ആരംഭിച്ചു
Tech

ആമസോൺ ഇന്ത്യയിൽ ഓൺലൈൻ ഫാർമസി സേവനം ആരംഭിച്ചു

ആമസോൺ ഈ സേവനം എന്ന് ആരംഭിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

News Desk

News Desk

ഇന്ത്യയിൽ ഒരു ഓൺലൈൻ ഫാർമസി ആരംഭിക്കുമെന്ന് ആമസോൺ അറിയിച്ചു. "ആമസോൺ ഫാർമസി" എന്ന് അറിയപ്പെടുന്ന ഈ സർവീസ് ഓവർ-ദി-കൗണ്ടർ, കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങൾ, പരമ്പരാഗത ഇന്ത്യൻ ഔഷധ മരുന്നുകൾ എന്നിവ ലഭ്യമാക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. എതിരാളികളായ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട്, മുകേഷ് അംബാനിയുടെ ഓൺ‌ലൈൻ ഗ്രോസറി സേവനമായ ജിയോമാർട്ട്, മറ്റ് നിരവധി ചെറിയ ഓൺലൈൻ വിപണികൾ എന്നിവരുമായി ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന മത്സരത്തിനിടയിലാണ് ആമസോണിൻറെ ഈ പുതിയ നീക്കം.

ആമസോൺ ഈ സേവനം എന്ന് ആരംഭിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അടുത്തവര്‍ഷം ജനുവരിയില്‍, ആമസോണ്‍ യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ ഈ പുതിയ സേവനം ആരംഭിക്കുവാൻ കണക്കുകൂട്ടുന്നതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എസിന് പുറത്തുള്ള മരുന്നുകളുടെ വ്യാപാരം കൂടുതൽ വിപുലീകരിക്കാന്‍ കമ്പനി തയ്യാറായി എന്നതിന്റെ സൂചനയായിട്ടാണ് ഈ പുതിയ സേവനം തുടങ്ങുന്നത്.

ഇപ്പോൾ മരുന്ന് വിപണിയിൽ നിലകൊള്ളുന്ന ഓണ്‍ലൈന്‍ മെഡിക്കല്‍ ഷോപ്പുകളായ മെഡ്‌ലൈഫ്, നെറ്റ്‌മെഡ്‌സ്, ടെമാസെക് പിന്തുണയുള്ള ഫാം ഈസി, സെക്വോയ ക്യാപിറ്റല്‍ പിന്തുണയുള്ള 1 എംജി എന്നിവയോടാണ് ആമസോണ്‍ ഫാര്‍മസി കൊമ്പുകോർക്കുവാൻ പോകുന്നത്. കഴിഞ്ഞ മാസം ഇന്ത്യയില്‍ 10 പുതിയ വെയര്‍ഹൗസുകള്‍ തുറക്കാന്‍ ആമസോൺ പദ്ധതിയിട്ടിരുന്നു. മാധ്യങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആമസോണ്‍ ഇന്ത്യയിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള അനുമതിയും വാങ്ങിയിട്ടുണ്ട്.

ഇത് ഇനി എപ്പോൾ എവിടെയെന്ന കാര്യം ഇതുവരെ വ്യക്തമല്ല. ആമസോണ്‍ ഫാര്‍മസിയുടെ തുടക്കം ആമസോണ്‍ ഫുഡ് ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷമാണ്. തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ നഗരത്തിലെ പ്രദേശങ്ങളിലാണ് ആമസോണ്‍ ഫുഡ് സർവീസ് തുടങ്ങിയിരിക്കുന്നത്. നിലവിൽ ആമസോണ്‍ ഫാര്‍മസി ബെംഗളൂരുവില്‍ തുടങ്ങുവാൻ പദ്ധതിയിട്ടിരിക്കുകയാണ്.

കൂടാതെ കൗണ്ടര്‍ മരുന്നുകള്‍, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങള്‍, ഗുണമേന്മ ഉറപ്പാക്കിയ വില്‍പ്പനക്കാരില്‍ നിന്നുള്ള ആയുര്‍വേദ മരുന്നുകള്‍ എന്നിവയ്ക്ക് പുറമേ പ്രിസ്ക്രിപ്ഷൻ പരിശോധിച്ചുള്ള മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. ഓൺലൈൻ മരുന്ന് വിൽപ്പന അല്ലെങ്കിൽ ഇ-ഫാർമസികൾക്കായുള്ള നിയന്ത്രണങ്ങൾക്ക് വേണ്ടിയുള്ള നിബന്ധനകൾ ഇന്ത്യയിൽ ഇതുവരെ തീരുമാനിച്ചിട്ടില്ല, എന്നാൽ നിരവധി ഓൺലൈൻ മരുന്നുകളുടെ കേന്ദ്രമായ മെഡ്‌ലൈഫ്, നെറ്റ്മെഡ്സ്, ടെമസെക് പിന്തുണയുള്ള ഫാം ഈസി, സെക്വോയ ക്യാപിറ്റൽ പിന്തുണയുള്ള 1 എം‌ജി എന്നിവയുടെ വളർച്ച പരമ്പരാഗത മരുന്ന് കടകൾക്ക് എതിരാളികളായി മാറുന്നു.

ഇ-ഫാർമസികൾക്കെതിരെ നിരവധി വിപണികൾ ശക്തമായി പ്രതിഷേധം തുടരുമ്പോഴും എല്ലാ ഇന്ത്യൻ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് കമ്പനികൾ വ്യക്തമാക്കി. ഇത് ശരിയായ പരിശോധന കൂടാതെ ലഭിക്കുന്ന മരുന്നുകളുടെ വിൽപ്പനയുടെ ആക്കം കൂട്ടുന്നതിനുള്ള കാരണമാകുമെന്ന് അഭ്യുഹങ്ങളുണ്ട്. ആമസോണിനെ സംബന്ധിച്ചിടത്തോളം ഫാർമസി ഒരു പുതിയ ആശയമല്ല. സമീപ വർഷങ്ങളിൽ നിരവധി ആരോഗ്യ വിദഗ്ധരെ നിയമിച്ച കമ്പനി 2018 ൽ ഒരു ബില്യൺ ഡോളറിന് ഓൺലൈൻ ഫാർമസി സ്റ്റാർട്ടപ്പ് ആരംഭിക്കാനുള്ള അനുമതി നേടിയിരുന്നു. കഴിഞ്ഞ മാസം, കമ്പനി ഇന്ത്യയിൽ ഓട്ടോ ഇൻഷുറൻസ് വിൽക്കാൻ തുടങ്ങി, ഭാവിയിൽ ഹെൽത്ത്, ഫ്ലൈറ്റ്, ക്യാബുകൾ എന്നിവയിൽ കവറേജ് നൽകുന്നതിനായി ഇൻഷുറൻസ് സേവനം വിപുലീകരിക്കാൻ ആമസോൺ പദ്ധതിയിട്ടിരുന്നു.

Anweshanam
www.anweshanam.com