ആമസോൺ ഇനി മലയാളത്തിലും; നാല് ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തി

മലയാളം കൂടാതെ തമിഴ്, കന്നട, തെലുങ്ക് എന്നിവയാണ് ആമസോണിലെത്തിയ മറ്റ് ഭാഷകൾ
ആമസോൺ ഇനി മലയാളത്തിലും; നാല് ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തി

ഓൺലൈൻ വിപണന ശൃംഖലയായ ആമസോൺ ഇനി മലയാളത്തിലും. ആമസോണിൽ മലയാളം ഉൾപ്പെടെ നാല് ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട് ഇന്റർഫേസ് നവീകരിച്ചു. പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തികൊണ്ട് സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതിന്റെ ഭാഗമായാണ് നടപടി.

മലയാളം കൂടാതെ തമിഴ്, കന്നട, തെലുങ്ക് എന്നിവയാണ് ആമസോണിലെത്തിയ മറ്റ് ഭാഷകൾ.

പ്രാദേശിക ഭാഷകളുടെ വരവോടെ ആമസോൺ ഡോട് ഇൻ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച ഡീലുകളും ഡിസ്കൗണ്ടുകളും കണ്ടെത്താനും ഉൽപ്പന്ന വിവരങ്ങൾ വായിക്കാനും, വിവരങ്ങൾ കൈകാര്യം ചെയ്യാനും, ബിൽ പേയ്മെന്റുകൾ, റീചാർജുകൾ, പണ കൈമാറ്റം, ഓഫ്‌ലൈൻ പേയ്‌മെന്റുകൾ, ടിക്കറ്റ് ബുക്കിംഗ് എന്നിവ ഉൾപ്പെടെയുള്ള ഓർഡറുകൾക്ക് പണം നൽകാനും അവരുടെ ഓർഡറുകൾ ട്രാക്കുചെയ്യാനും എളുപ്പത്തിൽ സാധിക്കും. ആൻഡ്രോയ്ഡ്, ഐഒഎസ് അപ്ലിക്കേഷനുകൾ, മൊബൈൽ, ഡെസ്‌ക്‌ടോപ്പ് സൈറ്റുകൾ എന്നിവയിലൂടെ ഏറ്റവും ലളിതമായി ആമസോൺ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാനാകും.

ഇതിലൂടെ അടുത്ത ഫെസ്റ്റിവൽ സീസണിന് മുന്നോടിയായി 200മുതൽ 300ദശലക്ഷം വരെ അധിക ഉപഭോക്താക്കൾക്ക് ആമസോണിന്റെ ഇ-കോമേഴ്‌സ് സേവനങ്ങൾ ആയാസ രഹിതമായി ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.

Related Stories

Anweshanam
www.anweshanam.com