ചൈനക്ക് വീണ്ടും തിരിച്ചടി; ആപ്പിന് പിന്നാലെ കളര്‍ടിവികളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ചൈനയില്‍ നിന്നുള്ള കളര്‍ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യാഴാഴ്ച വൈകീട്ട് വിജഞാപനം ഇറക്കി
ചൈനക്ക് വീണ്ടും തിരിച്ചടി; ആപ്പിന് പിന്നാലെ കളര്‍ടിവികളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ടെലിവിഷന്‍ ഇറക്കുമതിക്കും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ചൈനയില്‍ നിന്നുള്ള കളര്‍ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യാഴാഴ്ച വൈകീട്ട് വിജഞാപനം ഇറക്കി. ചൈനീസ് ടി.വികളുടെ ഇറക്കുമതി നിയന്ത്രിച്ച്‌ ആഭ്യന്തര ഉല്‍പ്പാദനം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയ്ക്ക് കനത്ത പ്രഹരം നല്‍കി അടുത്തിടെ 49 ചൈനീസ് ആപ്പുകള്‍ക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കളര്‍ ടിവികളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കളര്‍ടിവികളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവരം ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ജനറലാണ് അറിയിച്ചത്. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ സൗജന്യ പട്ടികയിലാണ് കളര്‍ ടിവികളെ ഉള്‍പ്പെടുത്തിയിരുന്നത്. കളര്‍ ടിവികളെ ഇറക്കുമതി ചെയ്യുന്ന നിയന്ത്രിത പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയത് ചൈനയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിയന്ത്രിത പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കേന്ദ്രത്തിന്റൈ ലൈസന്‍സ് ആവശ്യമാണ്.

ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നാണ് രാജ്യത്തേക്ക് പ്രധാനമായും കളര്‍ ടിവികള്‍ ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ചൈനയില്‍ നിന്നും 292 ഡോളറിന്റെ കളര്‍ ടിവികളാണ് ഇറക്കുമതി ചെയ്തത്. ഇന്ത്യയില്‍ നിന്നും സാമ്പത്തിക തിരിച്ചടികള്‍ ഏറ്റുവാങ്ങുന്ന ചൈനയെ പുതിയ തീരുമാനം വീണ്ടും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com