അ​ണ്ട​ര്‍ 17 വ​നി​താ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ റ​ദ്ദാ​ക്കി

ഇന്ത്യയാണ് ലോകകപ്പിന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാനിരു​ന്നത്
അ​ണ്ട​ര്‍ 17 വ​നി​താ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ റ​ദ്ദാ​ക്കി

ന്യൂ​ഡ​ല്‍​ഹി: അ​ണ്ട​ര്‍ 17 വ​നി​താ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ റ​ദ്ദാ​ക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ത്സ​ര​ങ്ങ​ള്‍ റ​ദ്ദാ​ക്കാ​ന്‍ ഫി​ഫ തീ​രു​മാ​നി​ച്ച​ത്.

ഈ ​വ​ര്‍​ഷം ന​വം​ബ​ര്‍ ര​ണ്ടിന് നടക്കാനിരുന്ന ലോകകപ്പ് ഇ​ന്ത്യയാണ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നത്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് 2021 ഫെ​ബ്രു​വ​രി​യി​ലേ​ക്ക് മ​ത്സ​ര​ങ്ങ​ള്‍ മാ​റ്റി​വ​ച്ചി​രു​ന്നു. നി​ല​വി​ല്‍ രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലോ​ക​ക​പ്പ് റ​ദ്ദാ​ക്കാ​ന്‍ ഫി​ഫ തീ​രു​മാ​നി​ച്ച​ത്.

അ​തേ​സ​മ​യം, 2022ലെ ​അ​ണ്ട​ര്‍ 17 വ​നി​താ ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ല്‍ ന​ട​ത്തു​മെ​ന്നും ഫി​ഫ അ​റി​യി​ച്ചു.

Related Stories

Anweshanam
www.anweshanam.com