വനിതാ ടി20 ഫൈനല്‍ ഇന്ന്;ഹര്‍മന്‍പ്രീത്- സ്മൃതി നേര്‍ക്കുനേര്‍

ഹാട്രിക്ക് കിരീടമാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസിന്റെ ലക്ഷ്യം.
വനിതാ ടി20  ഫൈനല്‍ ഇന്ന്;ഹര്‍മന്‍പ്രീത്- സ്മൃതി നേര്‍ക്കുനേര്‍

വനിതാ ടി20 ചാലഞ്ച് പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന് നടക്കും. വനിതാ ക്രിക്കറ്റിലെ രാജ്യാന്തര താരങ്ങള്‍ കളത്തിലിറങ്ങുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ നിലവിലെ ജേതാക്കളായ സൂപ്പര്‍നോവാസും ട്രെയല്‍ബ്ലെയ്‌സേഴ്‌സും ഏറ്റുമുട്ടും. ഹാട്രിക്ക് കിരീടമാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസിന്റെ ലക്ഷ്യം.

സ്മൃതി മന്ദാന നയിക്കുന്ന ട്രെയല്‍ബ്ലെയ്‌സേഴ്‌സിന്റെ സ്വപ്നം അട്ടിമറി വിജയമാണ്. കഴിഞ്ഞ ദിവസം നടന്ന അവസാന റൗണ്ട് റോബിന്‍ മത്സരത്തില്‍ ട്രെയല്‍ബ്ലെയ്‌സേഴ്‌സിനെ രണ്ട് റണ്‍സിനു തോല്‍പിച്ചതിന്റെ ആത്മവിശ്വാസം സൂപ്പര്‍നോവാസിനു കൂട്ടുണ്ടാകും. അവസാന പന്തു വരെ ആവേശം നീണ്ടുനിന്ന മത്സരത്തിലാണു സ്മൃതിയുടെ സംഘത്തെ ഹര്‍മന്റെ ടീം മറികടന്നത്.

Related Stories

Anweshanam
www.anweshanam.com