വനിതാ ഐ.പി.എല്‍ ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഇന്നത്തെ മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറും മിതാലി രാജും നേര്‍ക്കുനേര്‍
വനിതാ ഐ.പി.എല്‍ ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഷാര്‍ജ: വനിതാ ഐ.പി.എല്‍ ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ആദ്യ മത്സരത്തില്‍ സൂപ്പര്‍നോവാസ് വെലോസിറ്റിയെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുക. ആകെ നാല് മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ മൂന്നു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

ഹര്‍മന്‍പ്രീത് നയിക്കുന്ന സൂപ്പര്‍നോവാസ്, സ്മൃതി മന്ദാന നയിക്കുന്ന ട്രെയല്‍ബ്ലെയ്സേഴ്സ്, മിതാലി രാജ് നയിക്കുന്ന വെലോസിറ്റി എന്നീ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. കൂടുതല്‍ പോയന്റുകള്‍ നേടുന്ന ടീമുകള്‍ ഫൈനലിലെത്തും.

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 12 കളിക്കാര്‍ വിവിധ ടീമുകളില്‍ ഇടം നേടിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com